പാവൂർ
പാവൂർ | |
---|---|
Village | |
Coordinates: 12°44′42″N 74°54′34″E / 12.744903°N 74.90949°E | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 6,916 |
• Official | Abraani |
സമയമേഖല | UTC+5:30 (IST) |
PIN | 671323 |
Telephone code | 4998 |
വാഹന റെജിസ്ട്രേഷൻ | KL-14,KL-85 |
Nearest city | Manjeshwar |
Literacy | 99% |
Lok Sabha constituency | Kasaragod |
Vidhan Sabha constituency | Manjeshwar |
വെബ്സൈറ്റ് | www |
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പാവൂർ. വോർക്കാടി പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം പാവൂരിലെ ആകെയുള്ള ജനസംഖ്യ 6916 ആണ്. അതിൽ 3433 പുരുഷന്മാരും 3483 സ്ത്രീകളും ആണ്. കേരളത്തിന്റെ വടക്കേ അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭാഷ
[തിരുത്തുക]വിവിധ ഭാഷകൾ ഉപയോഗിക്കുന്നുണ്ടിവിടെ. മലയാളം, കന്നട, തൂളു, കൊങ്കണി എന്നിവ കൂടാതെ കുടിയേറ്റ തൊഴിലാളികൾ ഹിന്ദിയും തമിഴും സംസാരിക്കുന്നു.
കാര്യനിർവഹകണം
[തിരുത്തുക]കാസർഗോഡ് ജില്ലയിൽപ്പെട്ട മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്.
വിദ്യാഭ്യാസം
[തിരുത്തുക]പാവൂർ ഗ്രാമത്തിലെ യുവജനത വളരെ വിദ്യാഭ്യാസ സമ്പന്നരാണ്. ഇവിടുത്തെ സാക്ഷരത 90 ശതമാനത്തിൽ കൂടുതലാണ്. ഒരു നാലു കിലോമീറ്റർ വൃത്ത പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്.
- എ എൽ പി സർക്കാർ സ്കൂൾ
- ഫാത്തിമ ഇംഗ്ളീഷ് മീഡിയം സ്കൂൾ
- ബി സി പി ട്യൂഷൻ സെന്റർ
ഏ എൽ പി സർക്കാർ സ്കൂൾ ആണ് മഞ്ചേശ്വരത്തെ ഏറ്റവും പഴക്കമുള്ള വിദ്യാഭ്യാസം സ്ഥാപനം.
ഗതാഗതം
[തിരുത്തുക]മംഗലാപുരത്തേക്ക് പോകുന്ന നാഷ്ണൽ ഹൈവേ 66 ഇവിടുത്തെ പ്രാദേശിക റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നു. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന മഞ്ചേശ്വരം ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരത്ത് വിമാനത്താവളവും ഉണ്ട്.
അവലംബം
[തിരുത്തുക]- ↑ Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on December 8, 2008. Retrieved 2008-12-10.