യിറ്റെർബിയം
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | യിറ്റെർബിയം, Yb, 70 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കുടുംബം | ലാന്തനൈഡുകൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 6, f | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Appearance | silvery white | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 173.04(3) g·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Xe] 4f14 6s2 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 32, 8, 2 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Phase | solid | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാന്ദ്രത (near r.t.) | 6.90 g·cm−3 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
6.21 g·cm−3 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കം | 1097 K (824 °C, 1515 °F) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ക്വഥനാങ്കം | 1469 K (1196 °C, 2185 °F) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 7.66 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 159 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Heat capacity | (25 °C) 26.74 J·mol−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | cubic face centered | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 2,3 (basic oxide) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | ? 1.1 (Pauling scale) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അയോണീകരണ ഊർജ്ജങ്ങൾ (more) |
1st: 603.4 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2nd: 1174.8 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
3rd: 2417 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Atomic radius | 175 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Atomic radius (calc.) | 222 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Miscellaneous | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Magnetic ordering | no data | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (r.t.) (β, poly) 0.250 µΩ·m | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
താപ ചാലകത | (300 K) 38.5 W·m−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Thermal expansion | (r.t.) (β, poly) 26.3 µm/(m·K) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Speed of sound (thin rod) | (20 °C) 1590 m/s | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Young's modulus | (β form) 23.9 GPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Shear modulus | (β form) 9.9 GPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Bulk modulus | (β form) 30.5 GPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Poisson ratio | (β form) 0.207 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Vickers hardness | 206 MPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Brinell hardness | 343 MPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
CAS registry number | 7440-64-4 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവലംബങ്ങൾ |
അണുസംഖ്യ 70 ആയ മൂലകമാണ് യിറ്റെർബിയം. Yb ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി നിറമുള്ള ഒരു മൃദു ലോഹമാണിത്. അപൂർവ എർത്ത് മൂലകമായ ഇത് ലാന്തനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. ഗാഡോലിനൈറ്റ്, മോണോസൈറ്റ്, സെനോടൈം എന്നീ ധാതുക്കളിൽ ഈ മൂലകം കാണപ്പെടുന്നു. ചിലപ്പോഴെല്ലാം യിട്രിയം പോലെയുള്ള മറ്റ് അപൂർവ എർത്തുകളുമായി ചേർത്ത് ചിലതരം ഉരുക്കുകളിൽ ഉപയോഗിക്കാറുണ്ട്. പ്രകൃതിയിൽ കാണുന്ന യിറ്റെർബിയം സ്ഥിരതയുള്ള ഏഴ് ഐസോട്ടോപ്പുകളുടെ മിശ്രിതമാണ്.
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
[തിരുത്തുക]യിറ്റെർബിയം മൃദുവും വലിവ് ബലമുള്ളതും ഡക്ടൈലുമായ ഒരു മൂലകമാണ്. ഇതിന് ഉജ്ജ്വലമായ വെള്ളി തിളക്കമുണ്ട്. അപൂർവ എർത്ത് മൂലകമായതിനാൽ ധാതു അമ്ലങ്ങളിൽ എളുപ്പത്തിൽ നാശനം സംഭവിക്കുകയും അതിൽ ലയിക്കുകയും ചെയ്യുന്നു. ജലവുമായി മന്ദഗതിയിൽ പ്രവർത്തിക്കുകയും വായുവിൽ ഓക്സീകരിക്കപ്പെടുകയും ചെയ്യുന്നു.
രൂപാന്തരത്വ സ്വഭാവം കാണിക്കുന്ന ഒരു മൂലകമാണിത്. മൂന്ന് രൂപാന്തരങ്ങളുണ്ടിതിന്. ആൽഫ, ബീറ്റ, ഗാമ എന്നിങ്ങനെയാണവ അറിയപ്പെടുന്നത്. -13 °C, 795 °C എന്നിവയാണ് അവയുടെ രൂപാന്തരാങ്കങ്ങൾ. ബീറ്റാ രൂപം റൂം താപനിലയിലും ഗാമ രൂപം വളരെ ഉയർന്ന താപനിലയിലും കാണപ്പെടുന്നു.
ഉപയോഗങ്ങൾ
[തിരുത്തുക]സാധാരണയായി, യിറ്റെർബിയം വളരെ ചെറിയ അളവിലേ ഉപയോഗിക്കാറുള്ളൂ. ഇതിന്റെ റേഡിയോ ഐസോട്ടോപ്പുകൾ കുറഞ്ഞ അളവിൽ എക്സ്-കിരണ സ്രോതസ്സായും ചെറിയ ഗാഢതയിൽ ഡോപ്പ് ചെയ്യുന്നതിനായും ഉപയോഗിക്കുന്നു.
എക്സ്-കിരണ സ്രോതസ്സ്
[തിരുത്തുക]വൈദ്യുതി ലഭ്യമല്ലാത്തപ്പോൾ കൊണ്ടുനടക്കാവുന്ന എക്സ്-കിരണ ഉപകരണങ്ങൾക്ക് പകരമായി 169Yb ഉപയോഗിച്ചിരുന്നു.
തുരുമ്പിക്കാത്ത ഉരുക്കിന്റെ ഡോപ്പിങ്
[തിരുത്തുക]തുരുമ്പിക്കാത്ത ഉരുക്കിന്റെ (Stainless Steel) ബലം പോലെയുള്ള ഗുണങ്ങളും വർദ്ധിപ്പിക്കുന്നതിന് യിറ്റെർബിയം ഉപയോഗിക്കുന്നു. ചില യിറ്റെർബിയം ലോഹസങ്കരങ്ങൾ ദന്തവൈദ്യത്തിൽ ഉപയോഗിക്കാറുണ്ട്.
സൗരസെല്ലുകൾ
[തിരുത്തുക]സൗരസെല്ലുകളിൽ ഇൻഫ്രാറെഡ് ഊർജ്ജം വൈദ്യുതിയാക്കിമാറ്റുവാൻ യിറ്റെർബിയം ഉപയോഗിക്കുന്നു.
ചരിത്രം
[തിരുത്തുക]സ്വിസ് രസതന്ത്രജ്ഞനായ ജീൻ ചാൾസ് ഗലിസ്സാർഡ് ഡി മരിഗ്നാർക് ആണ് യിറ്റെർബിയം കണ്ടെത്തിയത്. 1878ൽ ആയിരുന്നു അത്. അന്ന് എർബിയ എന്നറിയപ്പെട്ടിരുന്ന എർത്തിൽ പുതിയൊരു ഘടകം അദ്ദേഹം കണ്ടെത്തി. യിറ്റെർബിയ എന്നാണ് അദ്ദേഹം അതിന് പേരിട്ടത് (അദ്ദേഹം എർബിയ കണ്ടെത്തിയ സ്വീഡിഷ് ഗ്രാമമായ യിറ്റെർബിയുടെ ബന്ധത്തിൽ). യിറ്റെർബിയ, യിറ്റെർബിയം എന്നൊരു പുതിയ മൂലകത്തിന്റെ സംയുക്തമായേക്കാമെന്ന് അദ്ദേഹം സംശയിച്ചു.
1907ൽ ഫ്രെഞ്ച് രസതന്ത്രജ്ഞനായ ജോർജെസ് അർബൈൻ യിറ്റെർബിയയെ നിയോയിറ്റെർബിയ, ലുറ്റെഷ്യ എന്നീ രണ്ട് ഘടകങ്ങളായി വേർതിരിച്ചു. അവ യഥാക്രമ് യിറ്റെർബിയം, ലുറ്റെഷ്യം എന്നീ പുതിയ മൂലകങ്ങളാഅയി പിന്നീയ്യ് അറിയപ്പെട്ടു. ഔർ വൊൺ വെൽസ്ബാച്ച് ഏകദേശം ഇതേ കാലയളവിൽത്തന്നെ സ്വതന്ത്ര്യ പരീക്ഷണങ്ങളിലൂടെ യിറ്റെർബിയയെ വേർതിരിച്ചു. ആൽഡിബറേനിയം, കാസിയോപിയം എന്നിങ്ങനെയാണ് അദ്ദേഹം അവക്ക് പേരിട്ടത്.
1953ൽ ഏകദേശം ശുദ്ധരൂപത്തിൽ വേർതിരിച്ചെടുത്തശേഷമാണ് യിറ്റെർബിയത്തിന്റെ ഭൗതിക ഗുണങ്ങൾ കണ്ടെത്തിയത്.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |