ടൂർമലിൻ
ടൂർമലിൻ | |
---|---|
General | |
Category | Cyclosilicate |
Formula (repeating unit) | (Ca,K,Na,[])(Al,Fe,Li,Mg,Mn)3(Al,Cr, Fe,V)6 (BO3)3(Si,Al,B)6O18(OH,F)4 [1][2] |
Identification | |
നിറം | Most commonly black, but can range from brown, violet, green, pink, or in a dual-colored pink and green. |
Crystal habit | Parallel and elongated. Acicular prisms, sometimes radiating. Massive. Scattered grains (in granite). |
Crystal system | Trigonal |
Cleavage | Indistinct |
Fracture | Uneven, small conchoidal, brittle |
മോസ് സ്കെയിൽ കാഠിന്യം | 7–7.5 |
Luster | Vitreous, sometimes resinous |
Streak | White |
Specific gravity | 3.06 (+.20 -.06)[1] |
Density | 2.82–3.32 |
Polish luster | Vitreous[1] |
Optical properties | Double refractive, uniaxial negative[1] |
അപവർത്തനാങ്കം | nω=1.635–1.675, nε=1.610–1.650 |
Birefringence | -0.018 to -0.040; typically about .020 but in dark stones it may reach .040[1] |
Pleochroism | typically moderate to strong[1] Red Tourmaline: Definite; dark red,light red Green Tourmaline: Strong; dark green, yellow-green Brown Tourmaline: Definite; dark brown, light brown Blue Tourmaline: Strong; dark blue, light blue |
Dispersion | .017[1] |
Ultraviolet fluorescence | pink stones—inert to very weak red to violet in long and short wave[1] |
Absorption spectra | a strong narrow band at 498 nm, and almost complete absorption of red down to 640nm in blue and green stones; red and pink stones show lines at 458 and 451nm as well as a broad band in the green spectrum[1] |
ഒരു രത്നഖനിജം. ആഗ്നേയ ശിലകളിലെയും കായാന്തരിത ശിലകളിലെയും ഒരു സുപ്രധാന ഉപധാതവമാണ് ടൂർമലിൻ. അതിസങ്കീർണമായ ക്രിസ്റ്റൽ ഘടനയും അസ്ഥിരമായ രാസസംഘടനവും ടൂർമലിൽ ക്രിസ്റ്റലുകളുടെ സവിശേഷതയാണ്. ഹെക്സഗണൽ ക്രിസ്റ്റൽ വ്യൂഹത്തിലെ റോംബോഹീഡ്രൽ ഡിവിഷനിൽ പ്രിസ്മീയ പരലുകളായി ക്രിസ്റ്റലീകരിക്കപ്പെടുന്ന ടൂർമലിന്റെ പൊതുരാസ സംഘടനം:Na(Mg,Fe,Li,Mn,Al)3Al6(Bo3)3Si6O18(OHF)4
ഭൗതികഗുണങ്ങൾ. വിഭംഗം: ഏറെക്കുറെ ശംഖാഭം മുതൽ അസമം വരെ; കാഠിന്യം: 7-7.5; ആ.ഘ. 2.98-3.20; ശരാശരി അപവർത്തനാങ്കം: 1.63; ദ്വി-അപവർത്തനം: 0.020; പ്രകീർണനം: 0.616. ടൂർമലിന്റെ ദ്വിവർണതാ സ്വഭാവം ധാതുവിനെ തിരിച്ചറിയാൻ സഹായിക്കുന്നു. വിരളമായി മാത്രം ടൂർമലിൻ വർണരഹിതമാകാം. കറുപ്പ്, ചുവപ്പ്, പച്ച, പാടലം, നീല എന്നിവയാണ് സാധാരണ നിറങ്ങൾ. പാരദർശകം മുതൽ അപാരദർശിവരെയായ ടൂർമലിൻ പ്രകൃതിയിൽ ലഭ്യമാണ്.
ക്ഷാരാംശം കൂടുതൽ അടങ്ങിയ ടൂർമലിൻ പാരദർശകമാണ്. സുഭഗവും രമ്യവുമായ വർണപ്രദർശനം ഇതിന്റെ പ്രത്യേകതയാണ്. അക്രോയ്റ്റ് (വർണരഹിതം), റൂബെല്ലൈറ്റ് (റോസ് ചുവപ്പ്), ബ്രസീലിയൻ മരതകം (പച്ച), ബ്രസീലിയൻ ഇന്ദ്രനീലം (നീല), ബ്രസീലിയൻ പെരിഡോട്ട് (മഞ്ഞപ്പച്ച), സിലോൺ പെരിഡോട്ട് (തേൻ മഞ്ഞ), സൈബെറൈറ്റ് (നീലലോഹിതം), ഇൻഡിക്കോലൈറ്റ് (കടുംനീല) എന്നിവയാണ് മുഖ്യ ടൂർമലിൻ രത്നജാതികൾ. കറുത്തയിനം ടൂർമലിൻ ഷോൾ (short) എന്ന പേരിൽ അറിയപ്പെടുന്നു. ടൂർമലിന്റെ വർണദീപ്തിയാണ് ഇതിനെ ഒരു മുഖ്യ രത്നഖനിജമാക്കി മാറ്റുന്നത്.
എൽബ, മഡഗാസ്കർ, തെക്കുപടിഞ്ഞാറൻ ആഫ്രിക്ക, ശ്രീലങ്ക, മ്യാൻമർ, സൈബീരിയ, ബ്രസീൽ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ലോകത്തിലെ മുഖ്യ രത്ന ടൂർമലിൻ നിക്ഷേപം ഉപസ്ഥിതമായിട്ടുള്ളത്.
ഇന്ത്യയിൽ ഹസ്സാരിബാഗ്, പഞ്ചാബ്, സിക്കിം, ഹിമാലയം എന്നിവിടങ്ങളിൽ ഗ്രാനൈറ്റുകളിലും, രാജസ്ഥാനിലെ ആരവല്ലി ചുണ്ണാമ്പുകല്ലുകളിലും, നെല്ലൂരിൽ ചുണ്ടിക്കടുത്തുള്ള ക്വാർട്ട്സൈറ്റുകളിലും, ദക്ഷിണ റീവയിൽ കൊറണ്ടത്തോടൊപ്പവും, മൈസൂറിലും, കാശ്മീരിലും ഇന്ദ്രനീലത്തോടൊപ്പവും ഷോൾ നിക്ഷേപം സാധാരണമാണ്.
ബിഹാറിലെ ഹസ്സാരിബാഗ് ജില്ലയിൽ മണിമന്ദിരത്തിനടുത്ത് ഇൻഡിക്കോലൈറ്റ്, ലെപ്പിഡോലൈറ്റ് എന്നിവയോടൊപ്പവും പാരദർശകമായ പച്ച ടൂർമലിൻ കണ്ടെത്തിയിട്ടുണ്ട്. ഇൻഡിക്കോലൈറ്റിനോടൊപ്പം ഇതേ ജില്ലയിലെ പിലൂരയ്ക്കടുത്തുള്ള ഗ്രാനൈറ്റുകളിലും ടൂർമലിൻ കാണപ്പെടുന്നുണ്ട്. സിങ്ഭം ജില്ലയിലെ ലാപ്സബുരുവിൽ നീലയും തവിട്ടും നിറങ്ങളുള്ള ടൂർമലിൻ സ്ഥിതി ചെയ്യുന്നു; ത്സണ്ടബുരുവിനടുത്ത് വെളുത്ത അപ്ലൈറ്റുകളിൽ നീലടൂർമലിൻ പാളികളായി കാണപ്പെടുന്നു.
കാശ്മീരിൽ സുംസാനടുത്തുള്ള ഇന്ദ്രനീലഖനിയിൽ നിന്നും 2 കി.മീ. വ. മാറി ഇളംപച്ച ടൂർമലിന്റെയും മാതളാഭയുള്ള റൂബെലൈറ്റിന്റെയും ക്രിസ്റ്റലുകൾ ഒരു ക്വാർട്ട്സ് സിരയിൽ കാണപ്പെട്ടതായി ലാ ടൂഷ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്റ്റലുകൾ നീളത്തിന്റെ സമാനുപാതമനുസരിച്ച് വളരെ കനം കുറഞ്ഞവയും ഭംഗുരവുമാണ്. സൻസ്ക്കാറിൽ ഇന്ദ്രനീലത്തോടൊപ്പം ഇൻഡിക്കോലൈറ്റും മറ്റു ചിലയിനങ്ങളും സ്ഥിതിചെയ്യുന്നതായി രേഖകളുണ്ട്.
തെക്കേ ഇന്ത്യയിലെ നയ്സ് ശിലാസമൂഹങ്ങളിൽ നാമമാത്രമായ ടൂർമലിൻ നിക്ഷേപം കാണപ്പെടുന്നു. തിരുച്ചിറപ്പള്ളി ജില്ലയിൽ കിരന്നൂരിനടുത്തും, നെല്ലൂർ ജില്ലയിലെ ആർ.സി. അഭ്രഖനിയിലും രത്നഗുണമില്ലാത്ത ഇളംപച്ച ടൂർമലിൻ കണ്ടെത്തിയിട്ടുണ്ട്. കാവേരീ നദീതടത്തിലുള്ള ഒരു ഗ്രാനൈറ്റ് ഡൈക്കിലും ഇതേയിനം ടൂർമലിൻ ക്രിസ്റ്റലുകൾ സൂചിയുടെ ആകൃതിയിൽ കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 Gemological Institute of America, GIA Gem Reference Guide 1995, ISBN 0-87311-019-6
- ↑ Mindat tourmaline group Accessed September 12, 2005. This website details specifically and clearly how the complicated chemical formula is structured.
അധിക വായനക്ക്
[തിരുത്തുക]- Darrell J. Henry, Milan Novák, Frank C. Hawthorne, Andreas Ertl, Barbara L. Dutrow, Pavel Uher, and Federico Pezzotta (2011). "Nomenclature of the tourmaline-supergroup minerals" (PDF). American Mineralogist. 96: 895–913. doi:10.2138/am.2011.3636. Archived from the original (PDF) on 2012-03-26. Retrieved 2012-07-12.
{{cite journal}}
: CS1 maint: multiple names: authors list (link)
പുറം കണ്ണികൾ
[തിരുത്തുക]Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
.- Tourmaline classification Archived 2010-07-17 at the Wayback Machine. Accessed October 8, 2011
- Mindat tourmaline group Accessed October 8, 2011
- ICA's tourmaline page Archived 2013-11-09 at the Wayback Machine. International Colored Stone Association on tourmaline
- Farlang historical tourmaline references Archived 2010-04-18 at the Wayback Machine. USA localities, antique references,
- Webmineral elbaite page Crystallographic and mineral information on elbaite
- Turmalin-Blog Archived 2010-01-15 at the Wayback Machine. Video and photos
- Tourmaline characteristics and data
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടൂർമലിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |