വിക്രം മാർവ
വിക്രം മാർവ Dr. Vikram Marwah | |
---|---|
പ്രമാണം:VikramMarwahPic.jpg | |
ജനനം | Shivni, Nagpur, Maharashtra, India | 4 ജൂൺ 1925
മരണം | 6 നവംബർ 2013 Nagpur, Maharashtra, India | (പ്രായം 88)
അന്ത്യ വിശ്രമം | Mokshadham |
തൊഴിൽ | Orthopedic surgeon |
അറിയപ്പെടുന്നത് | Medical and social service |
ജീവിതപങ്കാളി(കൾ) | Mrs. Mohini Marwah |
കുട്ടികൾ | 2; Dr. Pragati Marwah Vaid (Anesthetsiologist); Dr. Sanjay Marwah (Arthroscopy Surgeon) |
പുരസ്കാരങ്ങൾ | Padma Shri Dr. B. C. Roy Award A. A. Mehta Gold Medal Sir Arthur Eyre Brook Award |
വെബ്സൈറ്റ് | Web site |
ഒരു ഇന്ത്യൻ ഓർത്തോപെഡിക് സർജനും സാമൂഹ്യ പ്രവർത്തകനും വികലാംഗരായ കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിന്റെയും കുട്ടികളുടെ ഓർത്തോപെഡിക് ഹോസ്പിറ്റലിന്റെയും മാതൃസേവാ സംഘത്തിന്റെ സ്ഥാപകനും കുട്ടികളുടെ മാസികയായ മാതൃഭു അന്തർഗത് സൻസ്കാറിന്റെ സ്ഥാപകനുമായിരുന്നു ഡോ. വിക്രം മാർവ.[1][2][3][4][5][6][7] ഡോ ബി.സി. റോയ് അവാർഡ് ലഭിച്ച അദ്ദേഹത്തിന് ഇന്ത്യ സർക്കാർ 2002 ൽ പത്മശ്രീ നൽകി.[8]
ജീവചരിത്രം
[തിരുത്തുക]മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ ശിവ്നി ഗ്രാമത്തിൽ 1925 ജൂൺ 4 നാണ് വിക്രം മാർവ ജനിച്ചത്.[9][5] 1948 ൽ കൊൽക്കത്ത മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിൻ (എംബിബിഎസ്) ബിരുദം നേടിയ അദ്ദേഹം സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ അഭയാർഥികൾക്കും ബംഗാളിലെ വരൾച്ചബാധിത പ്രദേശങ്ങളിലെ ഇരകൾക്കും സേവനം നൽകുന്ന ഒരു മെഡിക്കൽ സന്നദ്ധപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഉന്നതപഠനം നടത്തിയ അദ്ദേഹം 1956 ൽ റോയൽ കോളേജ് ഓഫ് സർജന്റെ (എഫ്ആർസിഎസ്) ഫെലോ ആയി. അദ്ദേഹം 1961-ൽ ഇന്ത്യയിൽ തിരിച്ചെത്തി ഔറംഗബാദിൽ ഒരു സർജറി പ്രൊഫസറായി ജോലി തുടങ്ങി അദ്ദേഹം 1971 വരെ അവിടെ ജോലി ചെയ്തു. ഈ കാലയളവിൽ, ഓർത്തോപീഡിക്സ്, പാരാപ്ലെജിയ എന്നീ വകുപ്പുകൾ അദ്ദേഹം സ്ഥാപിച്ചതായി അറിയപ്പെടുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നും (ഐസിഎംആർ) 1971 ൽ കോമൺവെൽത്ത് ഫെലോഷിപ്പിൽ നിന്നും സ്കോളർഷിപ്പ് ലഭിച്ചു. അടുത്ത വർഷം നാഗ്പൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് ജോലി മാറിയ അദ്ദേഹം 1980 ൽ സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നതുവരെ കോളേജിന്റെ ഡീൻ[7] ആയി ജോലി ചെയ്തു.
വിരമിച്ച ശേഷം മർവ വികലാംഗർക്കുള്ള കുട്ടികളുടെ പുനരധിവാസ കേന്ദ്രവും കുട്ടികളുടെ ഓർത്തോപീഡിക് ആശുപത്രിയും സ്ഥാപിച്ചു [3] 1981-ൽ, പോളിയോ ബാധിതരും ശാരീരിക വെല്ലുവിളി നേരിടുന്നതുമായ കുട്ടികളെ ചികിത്സിക്കുന്നതിനായി സീതാബുൾഡിയിലെ മാതൃസേവാ സംഘവുമായി ബന്ധപ്പെടുകയും 20 വർഷം അവിടെ ജോലി ചെയ്യുകയും ചെയ്തു.[7] കുട്ടികൾക്കായി മാതൃഭു അന്തർഗത് സംസ്‌കാർ എന്ന മാസികയും അദ്ദേഹം സ്ഥാപിച്ചു. [9] ഹിന്ദി ഭാഷയുടെ പിന്തുണക്കാരനായ മർവ ഹിന്ദി രാഷ്ട്ര ഭാഷാ പ്രചാർ സമിതി, വിദർഭ സേവന സമിതി എന്നിവയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ഭാരതി കൃഷ്ണ വിദ്യാ വിഹാർ സ്കൂൾ സ്ഥാപിച്ചതിനും നിരവധി ശസ്ത്രക്രിയ, രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും പിന്നിൽ അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. [5]
22 മെഡിക്കൽ പേപ്പറുകളുടെ ബഹുമതി നേടിയ മാർവാ ജനറൽ സർജറി, ഓർത്തോപെഡിക്സ് എന്നിവയിൽ ബിരുദാനന്തര കോഴ്സുകളുടെ അംഗീകൃത പരീക്ഷകനായിരുന്നു. ഇന്ത്യൻ ഓർതോപീഡിൿസ് അസോസിയേഷൻ മുൻ പ്രസിഡന്റ് [10] വിദർഭ ഓർത്തോപീഡിക് സൊസൈറ്റിയുടെ ഒരു സഹസ്ഥാപകനും ആയ അദ്ദേഹം[11] ജോൺസൺ ആന്റ് ജോൺസൺ ആൻഡ് സ്മിത്ത് ആന്റ് നെഫ്യൂ എന്നിവരുടേ ഫെല്ലോ ആയിരുന്നു. എ എ മേത്ത ഗോൾഡ് മെഡലും സർ ആർതർ ഐർ ബ്രൂക്ക് അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. [12] 1979 ൽ ഡോ. ബിസി റോയ് അവാർഡ് - മെഡിക്കൽ ടീച്ചർ, മെഡിക്കൽ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ അവാർഡ്. 2002 ൽ പദ്മശ്രീ സിവിലിയൻ അവാർഡ് നൽകി ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ ആദരിച്ചു [5] [9]
2013 നവംബർ 6 ന് 88 ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം വിക്രം മർവ മരിച്ചു. ഭാര്യയും രണ്ട് മക്കളും ഒരു മകനും മകളും ഉണ്ടായിരുന്നു.[5][9]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]
- ↑ "Golden Bharat". Golden Bharat. 2014. Archived from the original on 2016-09-25. Retrieved 21 January 2015.
- ↑ "Homage" (PDF). BKVVNGP. 2014. Archived from the original (PDF) on 2016-07-17. Retrieved 21 January 2015.
- ↑ 3.0 3.1 "BKVVNGP". BKVVNGP. 2014. Retrieved 21 January 2015.
- ↑ "Yatedo". Yatedo. 2014. Archived from the original on 2015-01-21. Retrieved 21 January 2015.
- ↑ 5.0 5.1 5.2 5.3 5.4 Wasudeo M Gadegone (February 2014). "Indian J Orthopedics". Indian J Orthop. 48 (1): 115. PMC 3931146.
- ↑ "Dr Vikram Marwah: A great human being". Newspaper article. Bennett, Coleman & Co. 8 November 2013. ISSN 0971-8257. Retrieved 21 January 2015.
- ↑ 7.0 7.1 7.2 "Times of India". Times of India. 8 November 2013. Retrieved 21 January 2015.
- ↑ "Padma Awards" (PDF). Padma Awards. 2014. Archived from the original (PDF) on 15 November 2014. Retrieved 11 November 2014.
- ↑ 9.0 9.1 9.2 9.3 "Nagpur Today". Nagpur Today. 7 November 2013. Retrieved 21 January 2015.
- ↑ "IOA". IOA. 2014. Archived from the original on 2016-03-17. Retrieved 21 January 2015.
- ↑ "VOS". VOS. 2014. Retrieved 21 January 2015.
- ↑ "Radaris". v. 2014. Retrieved 21 January 2015.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "Homage". BKVVNGP. 2014. Archived from the original on 2016-10-18. Retrieved 21 January 2015.