Nothing Special   »   [go: up one dir, main page]

Jump to content

ജി.വി. അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(G. V. Iyer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗണപതി വെങ്കട്ടരാമ അയ്യർ
ಗಣಪತಿ ವೆಂಕಟರಮಣ ಅಯ್ಯರ್
ജനനം(1917-09-03)3 സെപ്റ്റംബർ 1917
മരണം21 ഡിസംബർ 2003(2003-12-21) (പ്രായം 86)
ദേശീയതഇന്ത്യ ഭാരതീയൻ
മറ്റ് പേരുകൾ
  • ജി.വി. അയ്യർ
  • കന്നട ഭീഷ്മർ
തൊഴിൽനടൻ, ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്
അറിയപ്പെടുന്നത്സംസ്കൃതചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.
അറിയപ്പെടുന്ന കൃതി
ആദി ശങ്കരാചാര്യ (1983)
ഭഗവദ് ഗീത (1993)
സ്വാമി വിവേകാനന്ദ (1998)

പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമാണ് ജി.വി. അയ്യർ എന്ന പേരിൽ പ്രസിദ്ധനായ ഗണപതി വെങ്കട്ടരാമ അയ്യർ (കന്നട : ಕನ್ನಡ - ಗಣಪತಿ ವೆಂಕಟರಮಣ ಅಯ್ಯರ್ ; 1917 സെപ്റ്റംബർ 3 - 2003 ഡിസംബർ 21). ഇദ്ദേഹത്തിന്റെ മാതൃഭാഷ തമിഴ് ആയിരുന്നിട്ടും "കന്നട ഭീഷ്മർ" എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്.[1] സംസ്കൃത ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ പ്രശസ്തനായി. ഇദ്ദേഹം സംവിധാനം ചെയ്ത ആദി ശങ്കരാചാര്യ (സംസ്കൃതം) എന്ന ചലച്ചിത്രത്തിന് 1983-ലെ മികച്ച ചലച്ചിത്രം, തിരക്കഥ, ഛായാഗ്രഹണം, ഓഡിയോഗ്രഫി എന്നീ ഇനങ്ങളിൽ നാല് ദേശീയപുരസ്കാരങ്ങൾ ലഭിച്ചിരുന്നു.[2][3] രണ്ടാമത്തെ സംസ്കൃതചലച്ചിത്രമായ ഭഗവദ് ഗീത (1993) ഏറെ ശ്രദ്ധിക്കപ്പെടുകയും ആ വർഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടുകയും ചെയ്തിരുന്നു.

1917-ൽ കർണാടകയിലെ മൈസൂരു ജില്ലയിലെ നഞ്ചനാഗുഡിലാണ് ജി.വി. അയ്യരുടെ ജനനം.

സിനിമാ ജീവിതം

[തിരുത്തുക]

എട്ടാമത്തെ വയസ്സിൽ തന്നെ ചലച്ചിത്രരംഗത്ത് എത്തിച്ചേർന്നു.[4] രാധാ രാമന എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് മഹാകവി കാളിദാസ, സൗധാരി, ഹേമവതി, ഹരി ഭക്ത, ബേദാര കണ്ണപ്പ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. വൈകാതെ തന്നെ സംവിധാനരംഗത്തേക്കും എത്തിച്ചേർന്നു. മംഗലംപള്ളി ബാലമുരളികൃഷ്ണ, ബി.വി. കാരന്ത്, ടി.ജി.ലിംഗപ്പ എന്നിവർ സംഗീതസംവിധാനം നിർവ്വഹിച്ച ഹംസഗീതേ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ അയ്യർ പ്രശസ്തനായി. കന്നട ഭാഷയിലുള്ള നിരവധി ചലച്ചിത്രങ്ങൾക്കു തിരക്കഥയെഴുതി സംവിധാനം ചെയ്തു.

കന്നട, സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്ന അയ്യർ തന്റെ ആദ്യത്തെ സംസ്കൃത ചിത്രമായ ആദി ശങ്കരാചാര്യ 1983-ൽ പൂർത്തിയാക്കി. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത തത്ത്വചിന്തകൻ ശങ്കരാചാര്യരുടെ കഥ പറഞ്ഞ ചിത്രം നാലു ദേശീയപുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. അതിനുശേഷം 1993-ൽ നിർമ്മിച്ച ഭഗവദ് ഗീത എന്ന സംസ്കൃതചലച്ചിത്രവും ദേശീയപുരസ്കാരം നേടിയിരുന്നു.[5] ബൊഗോട്ട ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച ചലച്ചിത്രത്തിനുള്ള നാമനിർദ്ദേശപ്പട്ടികയിൽ ഈ ചിത്രവും ഉണ്ടായിരുന്നു.

1998-ൽ ഇദ്ദേഹം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്വാമി വിവേകാനന്ദ എന്ന ചലച്ചിത്രത്തിൽ മിഥുൻ ചക്രവർത്തി, ഹേമാ മാലിനി, സർവദമൻ ബാനർജി എന്നീ പ്രശസ്ത ചലച്ചിത്രതാരങ്ങൾ അഭിനയിച്ചിരുന്നു. ലോക പ്രശസ്ത തത്ത്വചിന്തകനായ സ്വാമി വിവേകാനന്ദന്റെ ജീവിതം വരച്ചുകാട്ടിയ ചിത്രം സാമ്പത്തിക വിജയം നേടിയിരുന്നില്ല.

ഹൈന്ദവ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി ഒരു ചിത്രം നിർമ്മിക്കുവാൻ അദ്ദേഹം തീരുമാനിച്ചിരുന്നെങ്കിലും 2003 ഡിസംബർ 21-ന് സംഭവിച്ച അപ്രതീക്ഷിത മരണത്തോടെ പദ്ധതി പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. 87-ആം വയസ്സിൽ ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം.[1][6]

ചിത്രങ്ങൾ

[തിരുത്തുക]

സംവിധാനം, തിരക്കഥ, നിർമ്മാണം

[തിരുത്തുക]
വർഷം ചലച്ചിത്രം Credited as ഭാഷ കുറിപ്പുകൾ
സംവിധായകൻ തിരക്കഥാകൃത്ത് നിർമ്മാതാവ്
1954 ബേദാര കണ്ണപ്പ Red XN Green tickY Green tickY കന്നട
1960 രണധീര കാന്തീർവ Red XN Green tickY Green tickY കന്നട
1962 ഭൂദാന Green tickY Green tickY Green tickY കന്നട
1962 Thai Karulu Green tickY Red XN Red XN കന്നട
1962 തായിൻ കരുണ Green tickY Red XN Red XN കന്നട
1962 ഗാലി ഗോപുര Red XN Green tickY Red XN കന്നട ഗാനരചന മാത്രം
1963 Bangari Green tickY Green tickY Green tickY കന്നട
1963 Saaku Magalu Red XN Green tickY Red XN കന്നട സംഭാഷണം മാത്രം
1963 ലോയർ മഗളു Green tickY Green tickY Green tickY കന്നട
1964 പോസ്റ്റ് മാസ്റ്റർ Green tickY Green tickY Green tickY കന്നട
1966 കിലാഡി രംഗ Green tickY Green tickY Green tickY കന്നട
1967 രാജശേഖര Green tickY Green tickY Green tickY കന്നട
1967 ഗംഗേ ഗൗരി Red XN Green tickY Red XN കന്നട സംഭാഷണം മാത്രം
1968 മൈസൂർ തങ്ക Green tickY Green tickY Red XN കന്നട
1968 നാനേ ഭാഗ്യവതി Green tickY Red XN Red XN കന്നട
1969 ചൗക്കട ദീപ Green tickY Red XN Red XN കന്നട
1969 വിചിത്ര സംസാര Green tickY Red XN Red XN കന്നട
1975 ആഖ്രി ഗീത് Green tickY Red XN Red XN കന്നട
1975 ഹംസഗീതേ Green tickY Green tickY Green tickY കന്നട
1976 Nalegalannu Maduvavaru Green tickY Red XN Red XN കന്നട
1977 Kudre Motte Green tickY Red XN Red XN കന്നട
1983 ആദി ശങ്കരാചാര്യ Green tickY Green tickY Red XN സംസ്കൃതം തിരക്കഥ മാത്രം
1986 മാധവാചാര്യ Green tickY Green tickY Red XN കന്നട
1989 രാമാനുജാചാര്യ Green tickY Red XN Red XN തമിഴ്
1989 വാൾ പോസ്റ്റർ Green tickY Red XN Red XN കന്നട
1993 ഭഗവദ് ഗീത: സോങ്ങ് ഓഫ് ദെ ലോർഡ് Green tickY Green tickY Red XN സംസ്കൃതം
1998 സ്വാമി വിവേകാനന്ദ Green tickY Green tickY Red XN കന്നട

അഭിനയ ജീവിതം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "G.V. Iyer". jointscene.
  2. "31st National Film Awards". India International Film Festival. Archived from the original on 2013-11-12.
  3. "31st National Film Awards (PDF)" (PDF). Directorate of Film Festivals. Archived from the original (PDF) on 2012-04-24.
  4. "GV Iyer Movies Collectors Set". Retrieved 2012 March 9. {{cite web}}: Check date values in: |accessdate= (help)
  5. "National Film Awards, India,". IMDb. Retrieved 2012 March 9. {{cite web}}: Check date values in: |accessdate= (help)
  6. "G.V.Iyer Is No More". Archived from the original on 2009-10-05. Retrieved 2012 March 9. {{cite web}}: Check date values in: |accessdate= (help)
  7. "40th National Film Awards". India International Film Festival. Retrieved 2012 March 2. {{cite web}}: Check date values in: |accessdate= (help)
  8. "40th National Film Awards (PDF)" (PDF). Directorate of Film Festivals. Retrieved 2012 March 2. {{cite web}}: Check date values in: |accessdate= (help)
  9. "G.V. Iyer Awards". whosdatedwho.com. Retrieved 2012 March 9. {{cite web}}: Check date values in: |accessdate= (help)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജി.വി._അയ്യർ&oldid=3756703" എന്ന താളിൽനിന്ന് ശേഖരിച്ചത്