Nothing Special   »   [go: up one dir, main page]

Jump to content

സഹസ്രാബ്ദ വികസനലക്ഷ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾ ഐക്യരാഷ്ട്രസഭ സംരംഭമാണ്
ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾ

ഭൂമിയിലെ പട്ടിണി, ദാരിദ്ര്യം, രോഗം, മാതൃ-ശിശു മരണങ്ങൾ എന്നിവ കുറച്ചുകൊണ്ടുവരുക എന്ന സുപ്രധാന ലക്ഷ്യത്തിനു വേണ്ടി 1996ൽ ഐക്യരാഷ്ട്ര പൊതുസഭ തീരുമാനമെടുത്തു. തുടർന്ന്, ഐക്യരാഷ്ട്രസഭയുടെ 193 അംഗരാജ്യങ്ങളും മറ്റ് 23 അന്തർദേശീയ സംഘടനകളും, 2000 സെപ്റ്റംബറിൽ ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ഒത്തുചേർന്ന് നടത്തിയ സഹസ്രാബ്ദ ഉച്ചകോടി സമ്മേളനത്തിൽ (Millennium summit 2000 ), നടത്തിയ സഹസ്രാബ്ദ പ്രഖ്യാപനം (Millennium Declaration ) അനുസരിച്ച് 2015 ആവുമ്പോഴേക്കും നേടണമെന്ന് തീരുമാനിച്ചിട്ടുള്ള 8 വികസന ലക്ഷ്യങ്ങൾ ആണ് സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾ (Millennium Development Goals: MDGs).

ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച 8 വികസന ലക്ഷ്യങ്ങൾ

[തിരുത്തുക]

ലക്ഷ്യം1. ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക.
ലക്ഷ്യം2. സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം നടപ്പിലാക്കുക
ലക്ഷ്യം3. ലിംഗസമത്വത്തെയും സ്ത്രീ ശാക്തീകരണത്തെയും പ്രോത്സാഹിപ്പിക്കുക.
ലക്ഷ്യം4. ശിശുമരണനിരക്ക് കുറയ്ക്കുക.
ലക്ഷ്യം5. ഗർഭിണികളുടെ ആരോഗ്യം പരിരക്ഷിക്കുക.
ലക്ഷ്യം6. എച്ച് ഐ വി/എയ്ഡ്‌സ്, മലേറിയ തുടങ്ങിയ രോഗങ്ങൾ നിർമാർജ്ജനം ചെയ്യുക
ലക്ഷ്യം7. സുസ്ഥിര വികസനം ഉറപ്പുവരുത്തുക.
ലക്ഷ്യം8. വികസനകാര്യങ്ങളിൽ സർവ്വരാജ്യ സഹകരണം സ്ഥാപിക്കുക. [1] [2][3]

രാഷ്ട്രത്തലവന്മാർഉച്ചകോടി സമ്മേളനത്തിൽ

സമയബന്ധിത പദ്ധതി

[തിരുത്തുക]

2015-ഓടെ ഓരോരോ രാജ്യങ്ങളും മേൽപ്പറഞ്ഞ ഓരോ കാര്യങ്ങളിലും പരമാവധി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കണം എന്നതരത്തിൽ ഒരു സമയബന്ധിത പദ്ധതിയായിട്ടാണ് ഐക്യരാഷ്ട്രസഭ ഈ ലക്ഷ്യങ്ങളെ ലോകരാജ്യങ്ങൾക്കു മുൻപിൽ അവതരിപ്പിച്ചത്. ഇതിന്റെ പ്രായോഗിക മാർഗരേഖ 2000 സെപ്റ്റംബറിലെ സമ്മേളനത്തിൽ തയ്യാറാക്കി തീരുമാനിക്കപ്പെട്ടു.

  1. Background page, United Nations Millennium Development Goals website, retrieved 16 June 2009.
  2. The OECD and the Millennium Development Goals, OECD Development Co-operation Directorate website, retrieved 11 June 2011.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-24. Retrieved 2013-02-18.