പുള്ളിക്കാടക്കൊക്ക്
പുള്ളിക്കാടക്കൊക്ക് | |
---|---|
ഇരിങ്ങാലക്കുടയിലെ തൊമ്മാനപ്പാടത്ത് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. glareola
|
Binomial name | |
Tringa glareola Linnaeus, 1758
|
പുഴക്കരയിലും കടൽക്കരയിലും കുളത്തിനരികിലും മറ്റും കാണപ്പെടുന്ന ചെറിയ കിളികളായ നീർക്കാടയോട് സാദൃശ്യമുള്ള കിളിയാണ് പുള്ളിക്കാടക്കൊക്ക്. ഇംഗ്ലീഷ്: Wood Sandpiper. ശാസ്ത്രീയനാമം:Tringa glareola. കേരളത്തിൽ സെപ്റ്റംബർ മുതൽ മേയ് മാസം വരെ കാണപ്പെടുന്ന ഇവ ദേശാടനക്കിളികളായാണ് അറിയപ്പെടുന്നത്. യൂറോപ്പും വടക്കേ ഏഷ്യയുമാണ് ഈ കിളികളുടെ ജന്മദേശം. സാധാരണ എട്ടു മുതൽ നാല്പതുവരെയുള്ള പറ്റങ്ങളായാൺ കാണപ്പെടുന്നത്. ജലഷഡ്പദങ്ങളാണ് ആഹാരം.[1]
വിവരണം
[തിരുത്തുക]ദേഹത്തിന്റെ ഉപരിഭാഗം വെളുപ്പും തവിട്ടും നിറത്തിലാണ്. (കരിമ്പൻ കാടക്കൊക്കിന്റേതിനേക്കാൾ) തവിട്ടു നിറമുള്ള പുറത്തും ചിറകുകളിലും അരിപ്രാവിനുള്ളതുപോലെ മങ്ങിയ നിറത്തിലുള്ള പുള്ളികൾ കാണും.[2] ചിറകുകളുടെ അടിവശത്ത് കറുപ്പിനു പകരം ചാരനിറമാണ്കാലിനു പച്ച കലർന്ന മഞ്ഞനിറവും കണ്ണിനു മീതെ പുരികം പോലെ നീളത്തിൽ വെളുത്ത വരയും കാണാം.[3]
പ്രജനനം
[തിരുത്തുക]യൂറേഷ്യാ ഭൂഖണ്ഡത്തിൻൽ 45 ഡിഗ്രി അക്ഷാംശത്തിനു വടക്കുള്ള പ്രദേശങ്ങളിലാണ് ഈ കാടക്കൊക്കുകൾ പ്രജനനം നടത്തുന്നത്.22-23 ദിവസമാണ് അടയിരിപ്പുകാലം.
പരാമർശങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 BirdLife International (2012). "Tringa glareola". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Pereira, S.L.; Baker, A.J. (2005). "Multiple Gene Evidence for Parallel Evolution and Retention of Ancestral Morphological States in the Shanks (Charadriiformes: Scolopacidae)". Condor. 107 (3): 514–526. doi:10.1650/0010-5422(2005)107[0514:MGEFPE]2.0.CO;2.
- ↑ Hayman, Peter; Marchant, John; Prater, Tony (1986). Shorebirds: an identification guide to the waders of the world. Boston: Houghton Mifflin. ISBN 0-395-60237-8.