പുര കെഹെൻ
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ഓഗസ്റ്റ് 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പുര കെഹെൻ | |
---|---|
പഴയ പേര് | Pura Hyang Api, Pura Hyang Kehen |
അടിസ്ഥാന വിവരങ്ങൾ | |
തരം | Pura |
വാസ്തുശൈലി | Balinese |
സ്ഥാനം | Cempaga, Bangli, Bali, Indonesia |
നിർദ്ദേശാങ്കം | 8°26′31″S 115°21′36″E / 8.441827°S 115.359902°E |
ബാലിയിലെ ബാഗ്ലി റീജൻസിയിൽ സ്ഥിതിചെയ്യുന്ന ഒരു ബാലിനീസ് ഹിന്ദു അമ്പലമാണ് പുര കെഹെൻ. ഒരു മരകുന്നിന്റെ താഴ്‍വാരത്താണ് പുര കെഹെൻ സ്ഥിതിചെയ്യുന്നത്. നഗരമദ്ധ്യത്തിൽനിന്നും 2 കിലോമീറ്റർ വടക്കായാണ് ഈ അമ്പലം സ്ഥിതിചെയ്യുന്നത്. 13-ാം നൂറ്റാണ്ടിലാണ് ഈ അമ്പലം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ബാംഗ്ലി രാജവംശത്തിന്റെ രാജകീയ ക്ഷേത്രമായിരുന്നു പുര കെഹെൻ, ഇപ്പോൾ റീജൻസി ഓഫ് ബാംഗ്ലി.
ചരിത്രം
[തിരുത്തുക]ബാംഗ്ലി റീജൻസിയുടെ പ്രധാന ക്ഷേത്രമായിരുന്നു പുര കെഹെൻ. ബാംഗ്ലി സാമ്രാജ്യത്തിന്റെ മദ്ധ്യത്തിലായിരുന്നു ബാംഗ്ലി റീജൻസി സ്ഥിതിചെയ്തിരുന്നത്. ബാലിയിലെ ഒൻപത് സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു ബാംഗ്ലി സാമ്രാജ്യം. ബാംഗ്ലി എന്ന പേര് ബാങ്ങ് ഗിരി എന്നതിൽനിന്നാണുണ്ടായത്. ഇതിന്റെ അർത്ഥം ചുവന്ന വനം അല്ലെങ്കിൽ ചുവന്ന പർവ്വതം എന്നൊക്കെയാണ്. മജപഹി രാജവംശത്തിലെ ജെൽജെൽ രാജ്യമാണ് ബാംഗ്ലി റീജൻസി സ്ഥാപിച്ചത്.
9-ാം നൂറ്റാണ്ടിന്റെ അവസാനം, 11-ാം നൂറ്റാണ്ടിന്റെ ആദ്യം, 13-ാം നൂറ്റാണ്ട് എന്നീ കാലങ്ങളിൽ രചിക്കപ്പെട്ട മൂന്ന് ചെമ്പ് ലിഖിതങ്ങളിൽ പുര കെഹെൻ അമ്പലത്തെപ്പറ്റി പരാമർശമുണ്ട്. ചെമ്പ് ലിഖിതങ്ങളിൽ ക്ഷേത്രത്തെ പരാമർശിച്ചിരിക്കുന്നത് വ്യത്യസ്ത പേരുകളിലാണ്. 9-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ചെമ്പ് ലിഖിതത്തിൽ ഈ ക്ഷേത്രത്തിന്റെ പേര് ഹ്യാങ് അപി (അഗ്നിയുടെ ദേവൻ) എന്നാണ് ക്ഷേത്രം നടത്തിയിരുന്ന ബ്രാഹ്മണർ പരാമർശിച്ചിട്ടുള്ളത്. 11-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട രണ്ടാമത്തെ ചെമ്പ് ലിഖിതത്തിൽ ഈ ക്ഷേത്രം ഹ്യാങ്ങ് കെഹെൻ എന്നാണ് അറിയപ്പെട്ടിരുന്നത്. കെഹെൻ എന്ന വാക്ക് ബാലിയിലെ കെരെൻ എന്ന വാക്കിൽനിന്നും ഉരിത്തിരിഞ്ഞു വന്നതാണ്. കെരെൻ എന്ന വാക്കിനർത്ഥം തീ എന്നാണ്. രാജകീയ പ്രമാണിമാരുടെ പ്രതിജ്ഞ ചടങ്ങുകൾ നടന്നിരുന്ന ഔദ്യോഗിക ക്ഷേത്രമായിരുന്നു ഈ കാലഘട്ടത്തിൽ പുര ഹ്യാൻ കെഹെൻ. ഈ ചടങ്ങുകളിൽ വിശ്വാസികളല്ല എന്ന് തെളിയിക്കപ്പെടുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പിൻ തലമുറക്കാർക്കും ഭീകരമായ ശിക്ഷ (സപ്ത) നേരിടേണ്ടിവന്നിരുന്നു. ഈ പ്രതിജ്ഞാ ചടങ്ങുകൾ ഹ്യാൻ അപി അഥവാ ഹ്യാൻ കെഹെൻ (അഗ്നിദേവൻ) ന്റെ മുന്നിൽ വച്ചാണ് നടത്തപ്പെട്ടിരുന്നത്. ബേജാന സർപ്പൻടക എന്ന ഒരു പ്രത്യേകതരം പാത്രം ഈ ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്നു. ഈ പാത്രം നാല് സർപ്പങ്ങളാൽ ചുറ്റിവരിയപ്പെട്ടിരുന്നു. ഈ പാത്രം പുര കെഹെനിലെ പ്രധാന ക്ഷേത്രത്തിന്റെ കിഴക്കുള്ള ഒരു അറയിൽ സൂക്ഷിക്കപ്പെട്ടിരുന്നു.
13-ാം നൂറ്റാണ്ടിലെ ലിഖിതത്തിൽ ഈ ക്ഷേത്രത്തിന്റെ പേര് പുര കെഹെൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ബാംഗ്ലി ഗ്രാമവുമായി ചേർത്താണ് പുര കെഹെനുമായി ബന്ധപ്പെട്ട എല്ലാ ലിഖിതങ്ങളും കാണപ്പെട്ടിട്ടുള്ളത്.
Temple layout
[തിരുത്തുക]ഒരു കുന്നുപ്രദേശത്താണ് പുര കെഹെൻ ക്ഷേത്രത്തിന്റെ അങ്കണം. അമ്പലം തെക്ക് വടക്കായാണ് നിർമ്മിച്ചിട്ടുള്ളത്. വടക്കുഭാഗമാണ് അമ്പലത്തിന്റെ ഉയരം കൂടിയ ഭാഗം. ഇത് മൂന്ന് ഭാഗമായി തിരിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ ഏറ്റവും പുറം ഭാഗം (ജബ പിസൻ അഥവാ നിസ്ത മണ്ഡല), ക്ഷേത്രത്തിന്റെ മദ്ധ്യഭാഗം (ജബ ടെന്ഗ അഥവാ മദ്ധ്യ മണ്ഡല), ക്ഷേത്രത്തിന്റെ ഏറ്റവും ഉൾഭാഗം (ജെറോ അഥവാ ഉത്തമാനിങ് മണ്ഡല). [1]
പുറത്തെ തെരുവിൽ നിന്ന് മൂന്ന് സെറ്റ് പടികൾ സന്ദർശകരെ ഈ അമ്പലത്തിന്റെ പുറം ഭാഗത്ത് എത്തിക്കുന്നു. ചുറ്റുപാടും തട്ടുകളായി തിരിച്ചിരിക്കുന്നു. വിവിധ കൽപ്രതിമകളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഈ പ്രതിമകൾ ഇന്ത്യൻ ഇതിഹാസമായ രാമായണത്തിലെ വിവിധ കഥാപാത്രങ്ങളാണ്. മൂന്ന് പടിവാതിലുകൾ ക്ഷേത്രത്തിന്റെ പ്രവേശന കവാടം അടയാളപ്പെടുത്തുന്നു. ഈ കവാടങ്ങൾ ജപ പിസനിലേക്ക് തുറക്കുന്നു. പ്രധാന പ്രവേശന കവാടം പഡുരക്സയുടെ മാതൃകയിലുള്ളതാണ് ഇത് അസാധാരണമാണ്. സാധാരണ പഡുരക്സ കാണപ്പെടുന്നത് ഏറ്റവും ഉള്ളിലെ ഭാഗത്തിലേക്കുള്ള പ്രവേശനത്തിലാണ്.
ഏറ്റവും പുറം ഭാഗമായ ജബ പിസനിൽ 400 വർഷം പഴക്കമുള്ള ബനിയൻ മരം സ്ഥിതിചെയ്യുന്നു. ബാംഗ്ലിയിലെ ജനങ്ങൾ ഈ മരം പവിത്രമായി കണക്കാക്കുന്നു. ഈ മരത്തിന്റെ ഒരു ചില്ല പൊട്ടിയാൽ ഒരു (ഗ്രുബഗ്) ദുരന്തം (ഒരാളുടെ മരണമോ മറ്റോ) വരുമെന്ന് ഇവർ വിശ്വസിക്കുന്നു. പൊട്ടിയ ചില്ലയുടെ സ്ഥാനം മരിക്കുന്ന ആളുടെ സ്ഥാനം സൂചിപ്പിക്കുന്നു. വടക്ക് കിഴക്കേ (കജ-കൻഗിൻ) ഭാഗത്തെ ചില്ല പൊട്ടിയാൽ ഒരു രാജാവ് മരിക്കുമെന്ന് വിശ്വസിക്കുന്നു. വടക്ക് പടിഞ്ഞാറേ (കജ-കൗഹ്) ഭാഗത്തെ ചില്ല പൊട്ടിയാൽ ഒരു ബ്രാഹ്മണൻ മരിക്കും. തെക്ക് കിഴക്കോ (കെലോ-കൻഗിൻ) തെക്ക് പടിഞ്ഞാറോ (കെലോ-കൗഹ്) ഭാഗത്തെ ചില്ല പൊട്ടിയാൽ സാധാരണ മനുഷ്യർ മരിക്കുന്നു. പുറത്തെ വിഭാഗത്തുള്ള അനേകം ബാലി പവിലിയനുകൾ എല്ലാം ബാലേ ഗോങ്ങ് ആണ് (ഗോങ്ങ് എന്നാൽ ഗാലറി).
മദ്ധ്യഭാഗം ഒരു കാന്റി ബെന്റാർ ഉപയോഗിച്ചാണ് അടച്ചിരിക്കുന്നത്.
ആരാധനകൾ
[തിരുത്തുക]ൻഗുസഭ എന്ന പ്രധാന ഉത്സവം മൂന്നുവർഷത്തിലൊരിക്കൽ നവംബർ മാസത്തിലെ പൗർണമിയിൽ (രബു ക്ലിവോൺ ഷിന്റ ദിവസം) നടക്കുന്നു.
See also
[തിരുത്തുക]Reference
[തിരുത്തുക]- ↑ Auger 2001, പുറം. 98.