Nothing Special   »   [go: up one dir, main page]

Jump to content

ദി വേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Wave
പ്രമാണം:File:Diewelle poster.jpg
Theatrical release poster
സംവിധാനംDennis Gansel
നിർമ്മാണംRat Pack Filmproduktion
Christian Becker
തിരക്കഥDennis Gansel
Peter Thorwarth
Ron Jones (novel & diary)
അഭിനേതാക്കൾJürgen Vogel
Frederick Lau
Max Riemelt
Jennifer Ulrich
സംഗീതംHeiko Maile
റിലീസിങ് തീയതി
രാജ്യംGermany
ഭാഷGerman
ബജറ്റ്€5,000,000
സമയദൈർഘ്യം107 minutes
ആകെ$32,350,637[1]

2008ലെ ഒരു ജർമ്മൻ ചലച്ചിത്രമാണ് ദി വേവ്.

കഥ സാരം

[തിരുത്തുക]

സ്കൂളിൽ ഉള്ള പ്രോജക്റ്റിന്റെ ഭാഗമായി ഉള്ള ഏകാധിപത്യത്തെ കുറിച്ചുള്ള ക്ലാസ്സിൽ താൽപ്പര്യം ഇല്ലാതെ ഇരിക്കുന്ന വിദ്യാർഥികൾ ഇനി ഒരു ഏകാധിപത്യം ഒരിക്കലും ജർമ്മനിയിൽ വരില്ല എന്ന് അധ്യാപകനായ റെയ്നരോട് പറയുന്നു ...താൽപ്പര്യം ഇല്ലാത്ത അവർക്ക് വേണ്ടി തൻറേതായ രീതിയിൽ ഏകാധിപത്യം എന്ന വിഷയത്തെ കുറിച്ച് ക്ലാസ് എടുക്കാൻ അദ്ദേഹം ശ്രമിക്കുന്നു.അതിൻറെ ഭാഗമായി അദ്ദേഹം അവിടെ തന്നെ ആ ക്ലാസ്സിലെ കുട്ടികളെ എല്ലാം ഒരു ഏകാധിപത്യ സമൂഹത്തിലെ അംഗങ്ങളെ പോലെ പെരുമാറാൻ ഉള്ള ഒരു രൂപ രേഖ തയ്യാറാക്കുന്നു ...അവരുടെ നേതാവായി റയ്നർ മാറുന്നു ...The Wave അഥവാ അലകൾ എന്ന പേരിൽ ഒരു സംഘടന ഉണ്ടാക്കുന്നു ..അവരുടേതായ യുണിഫോർമും ചിഹ്ന്നങ്ങളും എല്ലാം ഉണ്ടാക്കുന്നു ..

പഠന രീതിയിൽ വ്യത്യസ്തത കൊണ്ട് വരാൻ ശ്രമിക്കുന്ന റയ്നരുടെ പരീക്ഷണം കൂടുതൽ കുട്ടികളെ ആ ക്ലാസ്സിലേക്ക് ആകർഷിക്കുന്നു ...ചിട്ടയായ ജീവിത രീതികൾ പരീക്ഷിക്കുന്ന റയ്നർ കുട്ടികളിൽ നല്ല രീതിയിൽ ഉള്ള മാറ്റങ്ങൾ കാണുന്നു ..ടീം വർക്കിന്റെ ആദ്യ പാഠങ്ങൾ പഠിക്കുന്നത്തോട്‌ കൂടി അവരുടെ ഇടയിൽ നിന്നിരുന്ന വ്യത്യാസങ്ങൾ മാറുന്നു ...The Wave സ്കൂൾ ക്യാമ്പസ്സിന്റെ പുറത്തേക്കും പോകുന്നു ....നല്ല വശങ്ങൾ ഏറെ ഉണ്ടായിരുന്നുവെങ്കിലും തങ്ങളുടെ കൂടെ ഇല്ലാത്തവർ എല്ലാം ശത്രുക്കൾ ആണെന്ന മനോഭാവം ആ ഗ്രൂപ്പിനെ അപകടകരമായ പ്രവർത്തന രീതികളിലേക്ക് എത്തിക്കുന്നു ...അതോടുകൂടി നിയമത്തിന്റെയും സമൂഹത്തിന്റെയും മുന്നിൽ ആ ഗ്രൂപ്പ് ചോദ്യ ചിഹ്ന്നമായി മാറുന്നു ...അവരുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതിലൂടെ അവരെ കാത്തിരുന്നത് വലിയ അപകടങ്ങൾ ആണ് ...

പശ്ചാത്തലം

[തിരുത്തുക]

ഈ ചിത്രം റോൺ ജോൺസ് എന്ന ചരിത്ര അദ്ധ്യാപകൻ കാലിഫോർണിയയിൽ 1967 ൽ നടത്തിയ പരീക്ഷണത്തിന്റെ (Third Wave) നവ ലോക ആവിഷ്ക്കാരം ആയിരുന്നു ...യുവാക്കളുടെ മനസ്സിനെ എങ്ങനെ ഒക്കെ ശക്തമായ ഒരു ആശയത്തിന് മാറ്റി മറിക്കാം എന്നുള്ള ഒരു പരീക്ഷണം ആയിരുന്നു അത് ...സമാനമായ നാസി ആശയങ്ങളെ പിന്തുടർന്നായിരുന്നു ആ പരീക്ഷണവും ...

അവലംബങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദി_വേവ്&oldid=2899452" എന്ന താളിൽനിന്ന് ശേഖരിച്ചത്