ഐസനോവർ തുരങ്കം
ഐസനോവർ തുരങ്കം | |
Overview | |
---|---|
Location | Approx. 60 മൈൽ (100 കി.മീ) west of Denver, Colorado |
Coordinates | 39°40′43″N 105°55′12″W / 39.6785°N 105.92°W |
Route | Invalid type: I |
Operation | |
Operator | Colorado Department of Transportation |
Character | Twin-bore tunnel |
Vehicles per day | 32,260 vehicles (2007) |
Technical | |
Length | 1.693 മൈ (2.72 കി.മീ) westbound 1.697 മൈ (2.73 കി.മീ) eastbound |
Highest elevation | 11,158 അടി (3,401 മീ) west portal |
Lowest elevation | 11,013 അടി (3,357 മീ) east portal |
Tunnel clearance | 13.92 അടി (4.24 മീ) |
Width | 40 അടി (12.2 മീ) each |
Grade | 1.64% |
ഐസനോവർ തുരങ്കം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ നഗരവും കൊളറാഡോ സംസ്ഥാനത്തിന്റെ തലസ്ഥാനവുമായ ഡെൻവറിൽ ആണ് സ്ഥിതിചെയ്യുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റായ ഐസനോവറുടെയും സെനറ്ററായ എഡ്വിൻ സി. ജോൺസണിന്റെയും പേരിലുള്ള തുരങ്കമാണിത്. ഐസനോവർ-ജോൺസൺ മെമ്മൊറിയൽ ടണൽ എന്നാണറിയപ്പെടുന്നത്.[1] റോക്കി മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന് 3410 മീറ്റർ ഉയരത്തിലാണ് ഈ തുരങ്കത്തിന്റെ സ്ഥാനം. അതുകൊണ്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കങ്ങളിലൊന്നായി ഇതു കണക്കാക്കപ്പെടുന്നു. ഏറ്റവും നീളം കൂടിയ 'മൗണ്ട് ടണൽ' എന്ന വിശേഷണവും ഐസനോവർ തുരങ്കത്തിനുണ്ട്.
വിവരണം
[തിരുത്തുക]1979-ലാണ് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. തുരങ്കത്തിന്റെ പടിഞ്ഞാറുവശത്തെ പ്രവേശന കവാടത്തിനാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഐസനോവറുടെ പേരിട്ടിരിക്കുന്നത്. കിഴക്കുവശത്തെ പ്രവേശന കവാടത്തിനാണ് എഡ്വിൻ സി. ജോൺസണിന്റെ പേരിട്ടിരിക്കുന്നത്. ഐസനോവർ തുരങ്കഭാഗത്തിന്റെ നീളം 2.72 കിലോമീറ്ററാണ്. ജോൺസൺ തുരങ്കഭാഗത്തിന്റെ നീളം 2.73 കിലോമീറ്ററും തുരങ്കത്തിനകം സമചതുരമായി 4.9 മീറ്റർ ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Eisenhower Tunnel Description". Colorado Department of Transportation. Retrieved January 16, 2010
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Eisenhower Tunnel by Colorado Department of Transportation
- Eisenhower Tunnel traffic camera by Colorado Department of Transportation