Nothing Special   »   [go: up one dir, main page]

Jump to content

എൽ16 81എം.എം. മോർട്ടാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
81 എം.എം. മോർട്ടാർ

81 എം.എം. മോർട്ടാർ
വിഭാഗം മോർട്ടാർ
ഉല്പ്പാദന സ്ഥലം  യുണൈറ്റഡ് കിങ്ഡം
 കാനഡ
സേവന ചരിത്രം
ഉപയോക്താക്കൾ  യുണൈറ്റഡ് കിങ്ഡം
യുദ്ധങ്ങൾ സൗത്ത് അറേബ്യ, ഒമാൻ, ഫോക്‌ലാന്റ് യുദ്ധം, ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971, ബാൽക്കൻ, കുവൈറ്റ്, ഇറാഖ്, അഫ്‌ഗാനിസ്താൻ
നിർമ്മാണ ചരിത്രം
രൂപകൽ‌പ്പന ചെയ്തയാൾ റോയൽ ആർമ്മമെന്റ് റിസർച്ച് ആന്റ് ഡവലപ്പ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ബാരലും ബൈപ്പോഡും)
രൂപകൽ‌പ്പന ചെയ്ത വർഷം 1956
നിർമ്മാതാവ്‌ റോയൽ ഓർഡിനൻസ് (ബാരലും ബൈപ്പോഡും)
നിർമ്മാണമാരംഭിച്ച വർഷം 1965
വിശദാംശങ്ങൾ
ഭാരം 135 കി.ഗ്രാം (298 lb)[1]
ബാരലിന്റെ നീളം 1,280 മില്ലിമീറ്റർ (50 ഇഞ്ച്)
പ്രവർത്തക സംഘം 3

Shell 4.2 കിലോഗ്രാം (9.3 lb) (L3682).
Caliber 81 മില്ലിമീറ്റർ (3.2 ഇഞ്ച്)
Action മസ്സിൽ ലോഡിംഗ്
ബ്രീച്ച് none
റീകോയിൽ ബേസ് പ്ലേറ്റും സ്പ്രിങ് ബഫേഡ് മൗണ്ടിംഗ് ക്ലാമ്പ്.
റേറ്റ് ഓഫ് ഫയർ 15rpm, 1-12 rpm sustained, 20 rpm for short periods
മസിൽ വെലോസിറ്റി 225 m/s (740 ft/s)
എഫക്ടീവ് റേഞ്ച് എച്ച്.ഇ.: 100 - 5,675 മീറ്റർ
(109 - 6,206 യാഡ്)
സ്മോക്ക്: 100 - 5,675 മീറ്റർ (109 - 6,206 യാഡ്)
ഫ്ലെയർ: 400 - 4,800 മീറ്റർ
(437 - 5,249 യാഡ്)
പരമാവധി റേഞ്ച് 5,650 മീ (6,180 yd)
ഫീഡ് സിസ്റ്റം കൈകൊണ്ട്
സൈറ്റ് Optical (C2) with Trilux illumination

യുണൈറ്റഡ് കിങ്ങ്ഡവും കാനഡയും യോജിച്ച് രൂപകൽപ്പന ചെയ്ത ചെറിയ പീരങ്കിയാണ് 81 എം.എം. മോർട്ടാർ. ഇന്ത്യൻ സൈന്യമടക്കം ലോകത്തിലെ അനവധി രാജ്യങ്ങൾ 81 എം.എം. മോർട്ടാർ യുദ്ധത്തിലുപയോഗിക്കുന്നു.

ഭാരം കുറഞ്ഞതും കേവലം മൂന്ന് സൈനികരാൽ എളുപ്പം യുദ്ധസജ്ജമാക്കാൻ പറ്റുന്നതുമായ ഈ മോർട്ടാർ കരസൈനികനീക്കങ്ങൾക്ക് സപ്പോർട്ട് നൽകാനാണ് കൂടുതലായി ഉപയോഗിക്കുന്നത്.[1]

ഭാഗങ്ങൾ

[തിരുത്തുക]
മോർട്ടാറിന്റെ വിവിധഭാഗങ്ങളുടെ വിവരണം

81 എം.എം. മോർട്ടാറിനെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

  • ബാരൽ
  • ബൈപ്പോഡ്
  • ബേസ് പ്ലേറ്റ്
  • സൈറ്റ്

സൈനിക നീക്കങ്ങൾക്കിടയിൽ ഇവ നാല് ഭാഗങ്ങളാക്കി വേർതിരിച്ചാണ് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നത്.

ബേസ് പ്ലേറ്റ്

[തിരുത്തുക]

81 മോർട്ടാറിന്റെ ബാരൽ ഉറപ്പിക്കുന്ന അടിസ്ഥാനഭാഗമാണ് ബേസ് പ്ലേറ്റ്. പല രാജ്യങ്ങളിലായി ത്രികോണാകൃതിയിലും വൃത്താകൃതിയിലുമുള്ള ചതുരാകൃതിയിലുമുള്ള ബേസ് പ്ലേറ്റുകളുണ്ട്. ഇന്ത്യയിൽ പൊതുവെ ത്രികോണാകൃതിയിലുള്ള ബേസ് പ്ലേറ്റാണ് ഉപയോഗിക്കുന്നത്. ഫയർ ചെയ്യുമ്പോൾ ബോംബ് മുന്നോട്ടുകുതിക്കുന്നതിന്റെ പ്രതിപ്രവർത്തനഫലമായുണ്ടാകുന്ന കീഴോട്ടുള്ള തള്ളൽ അനുഭവപ്പെടുന്നത് ഈ ബേസ്‌പ്ലേറ്റിലാണ്.

ബേസ് പ്ലേറ്റിന്റെ കീഴ്‌ഭാഗത്ത് പ്ലേറ്റിനെ നന്നായി മണ്ണിലുറപ്പിച്ചുനിർത്തുന്നതിനായി മൂന്ന് സ്പൈക്സ് ഉണ്ട്.

ബേസ് പ്ലേറ്റിന്റെ മധ്യത്തിലുള്ള കുഴിയിലാണ് ബാരലിന്റെ കീഴ്‌ഭാഗം ഉറപ്പിക്കുന്നത്. മധ്യഭാഗം ബൈപോഡിലും ഉറപ്പിക്കുന്നു. 1280 മില്ലീമീറ്റർ നീളമുള്ള ബാരലിന്റെ അകവ്യാസം 81 മില്ലീലീറ്റർ ആണ്.

ബാരലിന്റെ കീഴ്‌ഭാഗത്ത് പുറത്തായി സേഫ്റ്റിപിൻ ഉറപ്പിച്ചിരിക്കുന്നു. അതിനോട് ചേർന്ന് ബാരലിന്റെ ഉള്ളിൽ ഏറ്റവും താഴെയായി ഒരു ഫയറിംഗ് പിൻ ഉറപ്പിച്ചിരിക്കുന്നു. ഫയറിംഗ് പിൻ ഫയറിംഗിനായി സജ്ജമാക്കുവാനും ഒളിപ്പിച്ചുവെക്കാനും ബാരലിനു പുറത്തുള്ള സേഫ്റ്റിപിന്നാണ് ഉപയോഗിക്കുന്നത്.

ബോംബ് അനായസം നീങ്ങുന്നതിനായി ബാരലിന്റെ ഉൾവശം നല്ല മിനുസമുള്ളതായി നിർമ്മിച്ചിരിക്കുന്നു. ഓരോ ഫയറിംഗിനുശേഷവും ബാരൽ വൃത്തിയാക്കാറുണ്ട്.

ബൈപ്പോഡ്

[തിരുത്തുക]

പേര് സൂചിപ്പിക്കും പോലെ തന്നെ രണ്ട് കാലുകളാണിവ. താഴെഭാഗം ബേസ്‌ പ്ലേറ്റിലുറപ്പിച്ച ബാരലിന്റെ ബാക്കിഭാഗം ശരിയായി മണ്ണിലുറപ്പിക്കുന്നത് ബൈപ്പോഡിന്റെ സഹായത്തോടെയാണ്. ബൈപോഡിന്റെ ഇരുകാലുകളുടേയും സംഗമസ്ഥാനത്തുനിന്നും തുടങ്ങുന്ന പിരിയൻ ആണിയുടെ മുകളറ്റത്ത് തിരശ്ചീനമായി ക്ലാമ്പുകൾ ഉറപ്പിച്ചിരിക്കുന്നു. ഈ ക്ലാമ്പിനുള്ളിലാണ് ബാരൽ ഉറപ്പിച്ചുനിർത്തുന്നത്.

ബൈപ്പോഡിൽ സജ്ജമാക്കിയിരിക്കുന്ന സംവിധാനങ്ങൾ കൊണ്ട് ബാരലിനെ ഇടത്തേയ്ക്കും വലത്തേയ്ക്കും മുകളിലേയ്ക്കും താഴേയ്ക്കും അനായാസം നീക്കാനാവുന്നു, കാലുകൾ ഇളക്കി നീക്കാതെ തന്നെ. സൈറ്റിൽ ക്രമീകരിച്ച ലക്ഷ്യത്തിലേയ്ക്ക് ബാരലിനെ നീക്കുന്നത് ഈ ക്രമീകരണങ്ങളുടെ സഹായത്തോടെയാണ്.

സൈറ്റ്

[തിരുത്തുക]

ബൈപ്പോഡിലുറപ്പിച്ച ബാരലിന്റെ ദിശ, ബാലൻസ് എന്നിവ ശരിയാക്കാൻ സൈനികരെ സഹായിക്കുന്ന ഉപകരണമാണ് സൈറ്റ്. ലക്ഷ്യം കൃത്യമായി നിർണ്ണയിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. സൈറ്റിന്റെ രണ്ട് വശങ്ങളിലായി തിരശ്ചീനമായും ലംബമായും ഘടിപ്പിച്ചിരിക്കുന്ന സ്ഫടികസിലിണ്ടറിനുള്ളിലെ വായുവിന്റെ കുമിള മധ്യത്തിലാക്കിയാണ് ഇത് സാധിക്കുന്നത്.

സൈറ്റ് മോർട്ടാറിന്റെ ഭാഗമാണെങ്കിലും യഥാർത്ഥത്തിൽ ഇത് ഘടിപ്പിക്കാതെയും മോർട്ടാർ ഫയർ ചെയ്യാനാകും. പക്ഷേ അലക്ഷ്യമായി മാത്രം. ഇതേ ഉപകരണം തന്നെ എം.എം.ജി. പോലുള്ള മറ്റ് യുദ്ധോപകരണങ്ങളിലും ഉപയോഗിക്കാവുന്നതാണ്.

മൂന്ന് തരത്തിലുള്ള ബോംബുകളാണ് 81 മോർട്ടാറിലുപയോഗിക്കുന്നത്:

  • എച്ച്.ഇ.,
  • സ്മോക്ക്,
  • ഫ്ലെയർ

379 മി.മീ നീളവും 80.8 മി.മീ വ്യാസവും 4.2 കി.ഗ്രാം ഭാരവുമുള്ളവയാണ് ഈ ബോംബുകൾ.[2]

ഫയർ ചെയ്യുമ്പോൾ

[തിരുത്തുക]
81 എം.എം. മോർട്ടാർ ഫയറിംഗിന്റെ വീഡിയോദൃശ്യം

ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം വഴി മോർട്ടാർ ഉറപ്പിച്ചിരിക്കുന്ന സ്ഥലത്തിന്റേയും ലക്ഷ്യസ്ഥാനത്തിന്റേയും മാപ്പിലെ വിവരങ്ങൾ (Map Reference) മനസ്സിലാക്കി ബാരലിന്റെ ചരിവ് കണക്കാക്കി സൈറ്റുപയോഗിച്ച് ലക്ഷ്യസ്ഥാനത്തേക്ക് മോർട്ടാർ ഫയർ ചെയ്യാനായി സജ്ജമാക്കുന്നു.

സേഫ്ടിപിൻ തിരിച്ച് ബാരലിനുള്ളിലെ ഫയറിംഗ് പിൻ സജ്ജമാക്കുന്നു. പിന്നീട് ബോംബ് ബാരലിന്റെ മുൻവശത്തുകൂടി ഉള്ളിലേക്കിടുന്നു. ഊർന്ന് താഴെയിറങ്ങുന്ന ബോബിന്റെ ഏറ്റവും പിറകിലുള്ള പെർക്യൂഷൻ ക്യാപ്പിൽ ഫയറിംഗ് പിൻ തുളച്ചുകയറുന്നതോടെ ബോംബിന്റെ പുറകുവശത്ത് തീപിടിക്കുകയും അതിശക്തിയോടെ ബോംബ് മുന്നോട്ടുകുതിക്കുകയും ബഹുദൂരം വായുവിലൂടെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തുകയും ചെയ്യുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഇന്ത്യ, വെപ്പൺസ്. "Equipment 81mm Mortar EI". Archived from the original on 2013-06-13. Retrieved 2013 ജൂൺ 13. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "ബോംബ് മോർട്ടാർ 81 മി.മീ". വെപ്പൺസ് ഇന്ത്യ. Archived from the original on 2016-03-04. Retrieved 2013 ജൂൺ 16. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=എൽ16_81എം.എം._മോർട്ടാർ&oldid=3774429" എന്ന താളിൽനിന്ന് ശേഖരിച്ചത്