Nothing Special   »   [go: up one dir, main page]

Jump to content

ഇരാവതി കാർവെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരാവതി കാർവെ
ജനനം(1905-12-15)ഡിസംബർ 15, 1905
മരണം1970 ഓഗസ്റ്റ് 11
തൊഴിൽ നരവംശശാസ്ത്രജ്ഞ
ജീവിതപങ്കാളി(കൾ)ദിനകർ ധോണ്ടോ കാർവെ

ഒരു നരവംശ ശാസ്ത്രജ്ഞയാണ് ഇരാവതി കാർവെ ( ജനനം:ഡിസം:15,1905, മരണം: ആഗ്ഗസ്റ്റ് 11 1970) ബർമ്മ ( മ്യാൻമർ)യിൽ ജനിച്ചു. ജനന സ്ഥലത്തെ ഒരു നദിയുടെ പേരാണ് ‘ഇരാവതി’. പിന്നീട് മഹാരാഷ്ട്രയിലെ പൂനയിലാണ് വളർന്നത്. മുംബെ സർവ്വകലാശാലയിൽ നിന്നു 1928 ൽ സാമൂഹ്യശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും ,1930 ൽ ജർമ്മനിയിലെ കൈസർ വിൽഹെം സർവ്വകലാശാലയിൽ നിന്നും നരവംശ ശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. പുനെയിലെ ഡക്കാൻ കോളേജിലെ നരവംശ ശാസ്ത്ര വകുപ്പിന്റെ മേധാവിയായി വർഷങ്ങളോളം അവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം

[തിരുത്തുക]

ചിത്പവൻ കുടുംബത്തിലായിരുന്നു ഇരാവതി ജനിച്ചത്. പിതാവ് ബർമ്മാ കോട്ടൺ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. പൂനെയിലെ ഹുസുർപുഗയിലുള്ള സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1926 ൽ ഫെർഗൂസൺ കോളേജിൽ നിന്നും തത്ത്വശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. 1928 ൽ ബോംബെ സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തബിരുദം നേടി. ജർമ്മനിയിലെ കൈസർ വിൽഹെം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇരാവതി ഡോക്ടറേറ്റും കരസ്ഥമാക്കി. [1]

സ്കൂളിൽ രസതന്ത്ര അധ്യാപകനായിരുന്ന ദിൻകറിനെയാണ് ഇരാവതി വിവാഹം ചെയ്തത്.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

ശ്രീമതി നദീഭായി ദാമോദർ ഥാക്കറെ വനിതാ സർവ്വകലാശാലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലായിരുന്നു ഇരാവതി ആദ്യമായി ജോലി ചെയ്തിരുന്നത്. അതോടൊപ്പം തന്നെ മറ്റു ചില വിദ്യാഭ്യാസസ്ഥാനങ്ങളിൽ അധ്യാപകജോലിയും ചെയ്തിരുന്നു. 1939 ൽ പൂനെ സർവ്വകലാശാലക്കു കീഴിലുള്ള ഡെക്കാൺ കോളേജിൽ സോഷ്യോളജി വിഭാഗത്തിൽ റീഡറായി ജോലിയിൽ പ്രവേശിച്ചു. ഡെക്കാൺ കോളേജിലെ വകുപ്പു മേധാവിയായിട്ടാണ് ഇരാവതി ഉദ്യോഗത്തിൽ നിന്നും വിരമിക്കുന്നത്.[2]

നരവംശശാസ്ത്രം കൂടാതെ നിരവധി വിഷയങ്ങളിൽ താൽപര്യങ്ങളുള്ള വ്യക്തിയായിരുന്നു ഇരാവതി കാർവെ. നാടൻ പാട്ടുകളും, വിവർത്തനങ്ങളും അവരുടെ പ്രവർത്തനമേഖലകളിൽ പെടുന്നു. [3]

പ്രധാന കൃതികൾ

[തിരുത്തുക]
  • Kinship Organization in India (Deccan College, 1953), ഇന്ത്യയിലെ നിരവധി സാമൂഹ്യക്ഷേമ സ്ഥാപനങ്ങളെക്കുറിച്ചുള്ള പഠനം
  • Hindu Society — an interpretation (Deccan College, 1961), ഹിന്ദു സമൂഹത്തെക്കുറിച്ചുള്ള പഠനം
  • Maharashtra — Land and People (1968) - മഹാരാഷ്ട്രയിലെ വിവിധ അനുഷ്ഠാനങ്ങളെക്കുറിച്ചുള്ള പഠനം
  • Yuganta: The End of an Epoch - മഹാഭാരത കഥാപാത്രങ്ങളെക്കുറിച്ചുള്ള പഠനം. 1967 ലെ സാഹിത്യ അക്കാദമി പുരസ്കാരത്തിനർഹമായി.
  • Paripurti (in Marathi)
  • Bhovara (in Marathi)
  • Amachi Samskruti (in Marathi)
  • Samskruti (in Marathi)
  • Gangajal (in Marathi)

അവലംബം

[തിരുത്തുക]
  • Satish, Deshpande (2008). "In the cause of anthropology: the life and work of Irawati Karve". Anthropology in the East: The founders of Indian Sociology and Anthropology. University of Chicago Press. ISBN 978-1905422784.
"https://ml.wikipedia.org/w/index.php?title=ഇരാവതി_കാർവെ&oldid=3779502" എന്ന താളിൽനിന്ന് ശേഖരിച്ചത്