ആലപ്പുഴ നഗരസഭ
ദൃശ്യരൂപം
ആലപ്പുഴ നഗരസഭ | |
9°29′55″N 76°20′21″E / 9.49849°N 76.339037°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ആലപ്പുഴ ജില്ലയിലെ ഒരു നഗരസഭയാണ് ആലപ്പുഴ നഗരസഭ. ഇത് അമ്പലപ്പുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷ് ഭരണകാലഘട്ടങ്ങളിൽ ഇത് ആലപ്പി എന്നറിയപ്പെട്ടിരുന്നു. കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കുന്നു. പഴവീട്, മുല്ലയ്ക്കൽ, ആലപ്പുഴ പടിഞ്ഞാറ്, ആര്യാട് തെക്ക് വില്ലേജിൻറെ ഒരു ഭാഗം എന്നീ വില്ലേജുകൾ നഗരസഭയിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വാർഡുകളും അംഗങ്ങളുമുള്ള നഗരസഭയാണ് ആലപ്പുഴ നഗരസഭ.[1]. 52 വാർഡുകൾ ആണ് ആലപ്പുഴ നഗരസഭയിൽ ഉള്ളത്[2]
അതിരുകൾ
[തിരുത്തുക]- വടക്ക്: ആര്യാട് തെക്ക് പഞ്ചായത്ത്
- തെക്ക്: പുന്നപ്ര വടക്ക് പഞ്ചായത്ത്
- കിഴക്ക്: പള്ളാത്തുരത്തി ആറ്
- പടിഞ്ഞാറ്: അറബിക്കടൽ
നഗരസഭയിലെ വാർഡുകൾ
[തിരുത്തുക]52 വാർഡുകൾ ഉൾപ്പടുന്നതാണ് ആലപ്പുഴ നഗരസഭ [3]
വാർഡുകൾ | വാർഡുകൾ | വാർഡുകൾ |
---|---|---|
തുമ്പോളി | കൊമ്മാടി | പൂന്തോപ്പ് |
കാളാത്ത് | കൊറ്റംകുളങ്ങര | പുന്നമട |
നെഹ്‌റു ട്രോഫി | തിരുമല | പള്ളാത്തുരുത്തി |
കളർകോട് | കൈതവന | പഴവീട് |
പാലസ് | മുല്ലക്കൽ | ജില്ലാകോടതി |
തത്തംപള്ളി | കരളകം | അവുലൂക്കുന്ന് |
കറുകയിൽ | തോണ്ടൻകുളങ്ങര | ആശ്രമം |
മന്നത്ത് | കിടങ്ങാപറമ്പ് | വഴിച്ചേരി |
മുനിസിപ്പൽ ഓഫീസ് | എ. എൻ. പുരം | തിരുവമ്പാടി |
ഹൗസിംഗ് കോളനി | സനാതനപുരം | ഇരവുകാട് |
മുല്ലാത്തു വളപ്പ് | വലിയ മരം | മുൻസിപ്പൽ സ്റ്റേഡിയം |
ആലിശ്ശേരി | ലജനത്ത് | വലിയകുളം |
വട്ടയാൽ | കുതിരപന്തി | ഗുരുമന്ദിരം |
വാടയ്ക്കൽ | ബീച്ച് | റെയിൽവേ സ്റ്റേഷൻ |
സക്കറിയ ബസാർ | സിവിൽ സ്റ്റേഷൻ | സീവ്യൂ |
വാടകനാൽ | പവർഹൗസ് | ചാത്തനാട് |
ആറാട്ടുവഴി | കാഞ്ഞിരംചിറ | കളപ്പുര |
മംഗലം |
ഉപസമിതികൾ
[തിരുത്തുക]6 ഉപസമിതികളാണ് പ്രധാനമായും നഗരസഭാ കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്നത് [4].
- ധനകാര്യ സ്റാന്റിംഗ് കമ്മിറ്റി
- വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റി
- ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റി
- ആരോഗ്യ സ്റാന്റിംഗ് കമ്മിറ്റി
- പൊതുമരാമത്ത് സ്റാന്റിംഗ് കമ്മിറ്റി
- വിദ്യാഭ്യാസ - കായിക സ്റാന്റിംഗ് കമ്മിറ്റി