അമരി
അമരി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | I. suffruticosa
|
Binomial name | |
Indigofera suffruticosa Mill., 1768
|
ലഗുമിനോസെ (Leguminosae) സസ്യകുടുംബത്തിൽപ്പെടുന്ന സസ്യമാണ് അമരി. ഇതിൽ ഓഷധികളും കുറ്റിച്ചെടികളുമുണ്ട്. ഈ കുടുംബത്തിലെ രണ്ട് സ്പീഷീസ് വാണിജ്യപ്രാധാന്യമുള്ള നീലം ഉത്പാദിപ്പിക്കുന്നു. ഇവ പൊതുവായി അമരി എന്നറിയപ്പെടുന്നു.
ഇൻഡിഗോഫെറ സഫ്രൂറ്റിക്കോസ (Indigofera suffruticosa). 12 മീറ്റർ പൊക്കം വരുന്ന കുറ്റിച്ചെടി. കോണാകൃതിയിലുള്ള തണ്ടുകൾ നിവർന്നു നില്ക്കുന്നു. അപൂർവമായി മാത്രമേ ശാഖകൾ കാണുന്നുള്ളു. 9-17 വരെ പർണകങ്ങൾ (leaf lets) കാണും; ഇവ നേർത്ത് നീളം കൂടിയവയായിരിക്കും. സാധാരണ ഇലകളിൽ നിന്ന് വിപരീതമായി തണ്ടോടടുത്ത ഭാഗം വളരെ വീതി കുറഞ്ഞിരിക്കുന്നു. നീളമുള്ള ഇല ലോമരഹിതമാണ്. വളരെയധികം പൂക്കൾ കാണുന്ന പൂങ്കുലകൾ ചെറിയ ഇലകളെക്കാൾ ചെറുതായിരിക്കും. ശരത്കാലത്തും വേനൽക്കാലത്തുമാണ് ഇവ പുഷ്പിക്കുന്നത്. ഓറഞ്ചുനിറമുള്ള ദളപുഞ്ജ(corolla)ത്തിന് 4 മി.മീ. നീളം വരും. 12-16 മി.മീ. നീളമുള്ള കായ് (pod) തടിച്ചു വളഞ്ഞതായിരിക്കും. വെസ്റ്റിൻഡീസിലാണ് ഇവ കൂടുതൽ കാണപ്പെടുന്നത്.
ഇ.റ്റിങ്ക്റ്റോറിയ (I.tinctoria). ഇ. സ്ഫ്രൂറ്റിക്കോസയോട് സാദൃശ്യമുള്ളവയാണ് ഇവ. എന്നാൽ ഇവയുടെ പർണകങ്ങൾ ചെറുതും കായ്കൾ നീളം കൂടിയതും ഋജുവുമാണ്. ഇവ ഉഷ്ണമേഖലയിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്നു.
നീലം (indigo) എന്നറിയപ്പെടുന്ന ചായം അമരിയിൽ നിന്നാണ് കിട്ടുന്നത്. നീലത്തേക്കാൾ കൂടുതലായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു ചായവും ലോകത്തില്ലെന്നുതന്നെ പറയാം; ഇതുപോലെ സ്ഥായിയായ ചായങ്ങളും വേറെയില്ല. പുരാതന ഈജിപ്തിലെ ശവകുടീരങ്ങളിൽ മമ്മികളെ പൊതിയാനുപയോഗിച്ചിരുന്ന തുണികൾക്ക് നിറം മങ്ങിയിട്ടില്ല എന്നതുതന്നെ ഇതിന്റെ ഗുണങ്ങൾ തെളിയിക്കാൻ പോന്നതാണ്.
നീലം കൃഷി ഇന്ത്യയിൽ
[തിരുത്തുക]കച്ചവടാടിസ്ഥാനത്തിൽ നീലം കൃഷി ഇന്ത്യയിൽ ആരംഭിച്ചത് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്. ഇത് പിന്നീട് 1859-60ലെ നീലം പ്രക്ഷോഭത്തിനും 1917-ലെ ചമ്പാരൺ സമരത്തിനും വഴി തെളിച്ചു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |