എന്താണ് ശുദ്ധീകരണ സ്ഥലം?
മരണശേഷം എല്ലാ ആത്മാക്കളും തന്നെ എത്തിച്ചേരുന്ന ഏറ്റവും കഠിനമായ വേദന അനുഭവിക്കേണ്ടി വരുന്ന അഗ്നിത്തടവറയാണ് ശുദ്ധീകരണസ്ഥലം. സഭാ പണ്ഡിതന്മാര്‍ ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:
ശുദ്ധീകരണ സ്ഥലത്തിലെ യാതന അതികഠിനമായതിനാല്‍ അവിടെ ഒരു നിമിഷം ഒരു യുഗമായ അനുഭവപ്പെടും. ‘ശുദ്ധീകരണസ്ഥലത്തിലെ അഗ്നി അതിന്റെ കാഠിന്യത്തില്‍ നരകാഗ്നിക്ക് സമം തന്നെയാണ്. ആ അഗ്നിസ്പര്‍ശം എത്ര ചെറുതായിരുന്നാല്‍ പോലും ഈ ലോകത്തിലെ സമസ്ത വേദനകളെക്കാളും ഭയാനകമാണെന്ന് വി. തോമസ് അക്വിനാസ് പറയുന്നു.
വി. അഗസ്റ്റിന്‍ പഠിപ്പിക്കുന്നു: ‘സ്വര്‍ഗത്തിലേക്ക് സ്വീകരിക്കപ്പെടുന്നിതിനു മുമ്പ് പരേതരായ ആത്മാക്കളെ അവരുടെ പാപക്കറകളില്‍ നിന്ന് ശുദ്ധീകരിക്കുന്നതിനായി ലോകത്തില്‍ ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്തകും അനുഭവിച്ചിട്ടില്ലാത്തതും ഊഹിക്കാന്‍ പോലും സാധ്യമല്ലാത്തതും എല്ലായിടത്തേക്കും തുളച്ചു കയറുന്നതും ഭയാനകവുമായ അഗ്നിയിലൂടെ കടത്തി വിടുന്നു. ആത്മാക്കളെ ശുദ്ധീകരിക്കാനും നിര്‍മലരാക്കാനും വേണ്ടിയുള്ളതാണെങ്കിലും ഈ ലോകത്തില്‍ വച്ച് സഹിക്കാവുന്ന വേദനകളെക്കാള്‍ എത്ര ശക്തമാണത്!’
‘വിധി ദിവസം വരെ ഭൂമിയിലെ എല്ലാ യാതനകളും സഹിക്കുന്നതാണ് ശുദ്ധീകരണ സ്ഥലത്തില്‍ ഒരു ദിവസം കഴിയുന്നതിനേക്കാള്‍ ഭേദം എന്ന് അലക്‌സാന്‍ഡ്രിയയിലെ വി. സിറില്‍ പറയുന്നു.
‘ശുദ്ധീകരണ സ്ഥലത്തിലെ അഗ്നിയുമായി താരതമ്യപ്പെടുത്തിയാല്‍ ഈ ഭൂമിയിലെ അഗ്നി ഉന്മേഷം പകരുന്ന മന്ദമാരുതന്‍ പോലെയാണ്’ എന്ന് മറ്റൊരു വിശുദ്ധന്‍ പറയുന്നു.