അള്ളാ റഖ
അള്ളാ റഖ എന്നറിയപ്പെടുന്ന അള്ളാറഖ ഖാൻ ഖുറേഷി (1919 ഏപ്രിൽ 29 - 2000 ഫെബ്രുവരി 3) ഒരു ഭാരതീയനായ തബല വായനക്കാരനായിരുന്നു.
അള്ളാ റഖ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | അള്ളാരഖ ഖാൻ ഖുറേശി |
ഉപകരണ(ങ്ങൾ) | തബല |
സംഗീതം ജീവിതം
തിരുത്തുകഇന്ത്യയിൽ പാഗ്വാൾ എന്ന സ്ഥലത്ത് ജനിച്ച ഇദ്ദേഹത്തിനു 12 വയസ്സിൽ തബലയോട് അമിതമായ താല്പര്യം വരുകയും, അത് പഠിക്കുവാനായി വീട് വിട്ടിറങ്ങി പോവുകയും ചെയ്തു. ആഷിക് അലി ഖാനിൽ നിന്നും വായ്‌പ്പാട്ടും രാഗങ്ങളും അഭ്യസിച്ചു. രഖ ലാഹോറിൽ വച്ച് സംഗീതത്തിന്റെ പ്രധാന ലോകത്തേക്ക് വരുകയും 1940 ൽ മുംബയിൽ ഓൾ ഇന്ത്യ റേഡിയോയിൽ ചേരുകയും ചെയ്തു. 1943 -48 കാലഘട്ടത്തിൽ ചില ഹിന്ദി സിനിമകളിൽ സംഗീത സംവിധാനം ചെയ്യുകയും ചെയ്തു. ബെടെ ഗുലാം അലി ഖാൻ, അലാവുദീൻ ഖാൻ, വസന്ത് റായി, രവി ശങ്കർ എന്നിവരോടൊപ്പം വായിച്ചിട്ടുള്ള ഇദ്ദേഹം 1967ൽ മോനിട്ടറി പോപ് ഫെസ്റിവൽ ലും 1969ൽ വുഡ് സ്റോക്ക് ഫെസ്റിവൽ ലും വായിച്ചിട്ടുണ്ട്. കൃത്യമായ താളക്രമം, മനോധർമം എന്നിവയാണ് ഇദ്ദേഹത്തെ ലോകമെമ്പാടും പ്രശസ്തനാക്കിയത്. തബല എന്ന വാദ്യതിന്റെ പ്രശസ്തി ലോകമെമ്പാടും പ്രചരിക്കുവാൻ അള്ളാ രഖ കാരണക്കാരനായി. അഭാജി എന്ന് ശിഷ്യഗണങളുടെ ഇടയിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിനു കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും തമ്മിലുള്ള വിടവ് വളരെ അധികം നികത്താനും സാധിച്ചു. അമേരികൻ സംഗീതത്തിലെ പല താളവാദ്യക്കാരും ഇദ്ദേഹത്തിന്റെ ശൈലികൾ പഠിക്കുകയും പലരും ഇദ്ദേഹതോടോപ്പം 1960 കളിൽ തന്നെ വായിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ ചിലർ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയാണ്. അള്ളാ റഖ സംഗീതത്തിലെ ഐൻസ്റ്റൈൻ ഉം പിക്കാസോ യും ആണ്. ഈ ഗ്രഹത്തിലെ താളങ്ങളുടെ ഒരു വലിയ രൂപവുമാണ് ഇദ്ദേഹം.
പുരസ്കാരങ്ങൾ
തിരുത്തുക1977 ൽ ഇദ്ദേഹത്തിനു പത്മശ്രീ അവാർഡും 1982 ൽ സംഗീത നാടക അക്കാഡമി അവാർഡും ലഭിച്ചു.
സ്വകാര്യജീവിതം
തിരുത്തുകബാവി ബീഗം ആയിരുന്നു ഇദ്ദേഹത്തിന്റെ സഹധർമ്മിണി . മൂന്നു പുത്രന്മാരും (സാക്കിർ ഹുസൈൻ , ഫസൽ ഖുറേഷി , ടുഫിക് ഖുറേഷി) , രണ്ടു പുത്രിമാരും ( ഖുർഷിദ് ഔലിയ നേ ഖുറേഷി, റസിയാ ) ഉണ്ട്.
മരണം
തിരുത്തുകഇദ്ദേഹത്തിന്റെ പുത്രി റസിയയുടെ പെട്ടെന്നുള്ള മരണത്തെ തുടർന്നു മണിക്കൂറുകൾക്കുള്ളിലാണ് 2000 ത്തിൽ ഇദ്ദേഹം ഹൃദയ സ്തംഭനം മൂലം നിര്യാതനായത്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.tabla.com/articles/allarakha.html Archived 2006-07-12 at the Wayback Machine. Tabla.com
- http://www.bbc.co.uk/music/reviews/63qv BBC Music Review of Rich- Rakha
- http://india.gov.in/myindia/advsearch_awards.php Archived 2009-01-31 at the Wayback Machine.?
- http://www.sangeetnatak.com/programmes_recognition&honours_music_hindustani_instrumenta.html Archived 2009-05-19 at the Wayback Machine.