Nothing Special   »   [go: up one dir, main page]

Jump to content

സ്പെഷ്യൽ ഫോഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രതികൂലമായ സാഹചര്യങ്ങളെ തരണം ചെയ്തു വേഗതയേറിയ ആക്രമണങ്ങൾക്കായി പ്രത്യേകമായ തീവ്ര ട്രയിനിങ്ങിലൂടെ പരിശീലിപ്പിച്ചെടുക്കുന്ന പ്രത്യേക വിഭാഗം സൈനികരെയാണ് പൊതുവേ സ്പെഷൽ ഫോഴ്സ് അല്ലെങ്കിൽ സ്പെഷൽ ഓപറേഷൻ ഫോഴ്സെസ് എന്നറിയപ്പെടുന്നത്.

രണ്ടാം ലോക മഹായുദ്ധകാലത്താണ് ഇത്തരം സൂപ്പർ സൈനികരുടെ ഉത്ഭവം. സാധാരണ സൈനികരിൽ നിന്ന് ഉയർന്ന യുദ്ധപാടവവും കഴിവും പ്രകടിപ്പിക്കുന്ന സൈനികരെയാണ് പ്രധാനമായും ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. അതിനാൽ സാധാരണ സൈനികരെക്കാൾ മികവുറ്റ പോരാട്ട വീര്യവും കഴിവും ഇത്തരം സൈനികർക്കുണ്ടാവും. സാധാരണ സൈനികരെക്കൾ മികവുറ്റ ആയുധങ്ങളാണ് ഇത്തരം സൈനികർ ഉപയോഗിക്കുന്നതും. സൈനികേതരമായ ഓപ്പറേഷനുകൾക്കും സീക്രട്ട് മിഷനുമൊക്കെ ഇത്തരം വിഭാഗത്തെയാണ്‌ അയക്കറുള്ളത്. സാധാരണ സൈനിക നീക്കങ്ങളിലും മറ്റു സൈനികരോടൊപ്പം ചേർന്ന് ഇത്തരം വിഭാഗങ്ങൾ പ്രവർത്തിക്കാറുണ്ട്.

ലോകത്തെ മിക്കവാറും രാഷ്ട്രങ്ങൾക്കും സ്പെഷൽ ഓപറേഷൻ ഫോഴ്സ് നിലവിലുണ്ട്. കര സൈന്യത്തിനും നാവിക സൈന്യത്തിനും വേറെ വേറെ സ്പെഷൽ ഫോഴ്സ് ഉള്ള രാജ്യങ്ങളുമുണ്ട്. സോവിയറ്റ് യൂണിയന്റെ സ്പെറ്റ്സ് നാറ്റ്സ്, അമേരിക്കയുടെ നേവി സീൽ, ബ്രിട്ടന്റെ എസ്.എ.എസ് (സ്പെഷൽ എയർ സർവീസ്) എന്നിവ പേരുകേട്ട സ്പെഷൽ ഫോഴ്സ് വിഭാഗങ്ങളാണ്. ഇന്ത്യയുടെ പ്രധാന സ്പെഷൽ ഫോഴ്സ് വിഭാഗമാണ് സ്പെഷൽ ഫ്രോണ്ടിയർ സർവീസ്

"https://ml.wikipedia.org/w/index.php?title=സ്പെഷ്യൽ_ഫോഴ്സ്&oldid=2174281" എന്ന താളിൽനിന്ന് ശേഖരിച്ചത്