ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്
ഏരുവേശ്ശി (ഗ്രാമപഞ്ചായത്ത്) | |
12°03′58″N 75°33′47″E / 12.066°N 75.563°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ഇരിക്കൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | ജോണി മുണ്ടക്കൽ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 54.06ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 19393 |
ജനസാന്ദ്രത | 359/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670632 +0460 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് ഏരുവേശ്ശീ. ഇത് കണ്ണൂർ ലോകസഭാമണ്ഡലത്തിലും,ഇരിക്കൂർ നിയമസഭാമണ്ഡലത്തിലും ഉൾപ്പെടുന്നു.
പേരിനു പിന്നിൽ
[തിരുത്തുക]ഏരുവേശ്ശി സ്ഥലനാമം പുഴ - ഏരുവേശ്ശി പുഴയുടെ രണ്ടു ഭാഗത്തായി താമസിച്ചുവരുന്നവർ. വലിയ വാശിയിൽ (എതിർപ്പുകാണിക്കുന്നവർ) ജീവിച്ചിരുന്നു. അതിനാൽ, ഇരുവരും വാശിക്കാരായിരുന്നു. എതിർ ചേരിയിൽ നിന്നും പോരടിച്ചവർ താമസിക്കുന്ന സ്ഥലത്തിന് "എതിർദേശം" എന്നത് ലോപ്പിച്ച് എതിർവേശി അഥവാ "ഏരുവേശ്ശി" എന്ന സ്ഥലനാമം ഉണ്ടായി എന്ന് പറയപ്പെടുന്നു.[1]
ആദ്യകാലഭരണസമിതികൾ
[തിരുത്തുക]ഏരുവേശ്ശി പഞ്ചായത്തിന്റെ ആദ്യത്തെ പഞ്ചായത്ത് ബോർഡിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് 1955 ഡിസംബർ മാസത്തിലാണ്. ആദ്യത്തെ പ്രസിഡന്റ് എം.പി. അബ്രഹാം മറ്റപ്പിള്ളിൽ [1]
അതിരുകൾ
[തിരുത്തുക]1 കിഴക്ക്: പയ്യാവൂർ ഗ്രാമപഞ്ചായത്ത് 2 തെക്ക്: ശ്രീകണ്ഠാപുരം നഗരസഭ 3 പടിഞ്ഞാറ്: ശ്രീകണ്‌ഠാപുരം നഗരസഭ 4 വടക്ക്: നടുവിൽ പഞ്ചായത്ത് ,കർണാടക സംസ്ഥാനം
വാർഡുകൾ
[തിരുത്തുക]- കുടിയാൻമല
- അരീക്കമല
- ചെറിയ അരീക്കമല
- നെല്ലിക്കുറ്റി
- വെമ്പുവ
- പൂപ്പറമ്പ്
- മുയിപ്ര
- എരുവേശ്ശി
- ചെമ്പേരി
- ഇടമന
- ചളിംപറമ്പ
- താരചീത്ത
- രത്നഗിരി
- കൊക്കമുള്ള്[2]
ആരാധനാലയങ്ങൾ
[തിരുത്തുക]എരുവേശ്ശിയിലെ പൗരാണികമായ ക്ഷേത്രങ്ങളിലൊന്നാണ് പാടിക്കുറ്റി ദേവീക്ഷേത്രം. ചെങ്ങോത്ത് ചുഴലി ഭഗവതി ക്ഷേത്രം, എരുവേശ്ശി തെരുവ് ഗണപതി ക്ഷേത്രം, മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, പുതിയകാവ്, ചെമ്പേരി ലൂർദ് മാതാ പള്ളി തുടങ്ങിയവയാൺ മുഖ്യ ആരാധനാലയങ്ങൾ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- നിർമ്മല ഹയർ സെക്കന്ററി സ്കൂൾ
- വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, ചെമ്പേരി
അവലംബം
[തിരുത്തുക]- ↑ 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ഏരുവേശ്ശീ(ഗ്രാമപഞ്ചായത്ത്)
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.